തിരുവനന്തപുരം: മുഖ്യ വിവരാവകാശ കമ്മീഷണറായി ഡോ: വിശ്വാസ് മേത്ത സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.ചടങ്ങില്‍ മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, വിവിധ സെക്രട്ടറിമാര്‍, വിവരാവകാശ കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹം ചീഫ് സെക്രട്ടറിയായത്. 2018ലെയും 2019ലെയും പ്രളയം, നിപ തുടങ്ങിയ ഘട്ടങ്ങളിലും ഫലപ്രദമായി ഇടപെടുന്നതിന് പറ്റുന്ന ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു.