Saturday, April 19, 2025 7:47 pm

വിവരാവകാശ നിയമം ലംഘിച്ച പോലീസ് ഉദ്യോഗസ്ഥന് 25000 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവരാവകാശനിയമം 2005 പ്രകാരം ഹർജിക്കാരൻ ആവശ്യപ്പെട്ട രേഖകളും വിവരങ്ങളും നല്‍കാതിരുന്ന പോലീസ് ഉദ്യോഗസ്ഥന് 25000 രൂപ പിഴ. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ മുരളീധരൻ പിള്ള സംസ്ഥാന വിവരാവകാശ കമ്മീഷന് സമർപ്പിച്ച രണ്ടാം അപ്പീലിലാണ് ഈ വിധി. പുനലൂർ മുന്‍ സബ് ഇൻസ്‌ പെക്ടറും ഇപ്പോള്‍ എഴുകോണ്‍ എസ്.എച്ച്.ഓ യുമായ റ്റി.എസ് ശിവപ്രസാദിനാണ് പിഴ ശിക്ഷ വിധിച്ചത്. പരാതിക്കാരനായ മുരളീധരൻപിള്ള ഉന്നയിച്ച ആക്ഷേപങ്ങൾ പൂർണ്ണമായും വസ്തുതാപരമാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

ഹർജിക്കാരനെ മനപ്പൂർവം അധിക്ഷേപിക്കാനും അവഹേളിക്കാനുമായി SPIO ആയിരുന്ന റ്റി.എസ് ശിവപ്രസാദ്, കമ്മീഷൻ നിർദ്ദേശിച്ച വിവരങ്ങൾ പോലും ലഭ്യമാകാതെ ഹർജിക്കാരൻ വാദിയായും പ്രതിയായും നിരവധി കേസുകളുണ്ടെന്നും അതിനാധാരമായി കളവായ കുറേ കേസ് നമ്പറുകളും ഹാജരാക്കി വിവരാവകാശ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും പിന്നീട് അതിനുള്ള യാതൊരു തെളിവുകളും ഹാജരാക്കാതെയും കമ്മീഷനയച്ച കത്തുകൾക്ക് മറുപടി പോലും നൽകാതിരിക്കുകയും ചെയ്തതിനെ അതിശക്തമായ ഭാഷയിലാണ് കമ്മീഷൻ ഉത്തരവിൽ വിമർശിച്ചിരിക്കുന്നത്.

” വിവരാവകാശ നിയമത്തെയും കമ്മീഷനെയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് തുടർച്ചയായ നടപടിയാണെന്നതുകൊണ്ട് നിയമപാലകനായ ഈ ഉദ്യോഗസ്ഥൻ ഒരു ദാക്ഷിണ്യത്തിനും അർഹനല്ല ” എന്നാണ് കമ്മീഷൻ നൽകിയ ഉത്തരവിൽ പ്രത്യേകം പറയുന്നത്. പിഴ ഒടുക്കാൻ കക്ഷി തയ്യറാകുന്നില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കണമെന്നും ഇല്ലെങ്കിൽ ടിയാന്റെ സ്ഥാവരജംഗമ വസ്തുക്കൾ ജപ്തിചെയ്ത് തുക ഈടാക്കുമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും പ്രത്യേകിച്ച് നിയമപാലകർക്ക് ഈ ഉത്തരവ് ഒരു മുന്നറിയിപ്പാണ്.

അധികാരത്തിന്റെ ഗർവ്വിൽ ജനത്തെ വട്ടം കറക്കുകയും വ്യാജക്കേസ് എടുക്കുകയും ചെയ്യുന്നവർ ഇനി ജാഗ്രത പുലർത്തേണ്ടത് ഇതോടെ അനിവാര്യതയായി മാറുകയാണ്. വിവരാവകാശനിയമം 2005 നമ്മുടെ രാജ്യത്തെ ഓരോ പൗരന്റെയും അറിയാനുള്ള ഭരണഘടനാപരമായ അവകാശമാണ്. ഇന്ത്യൻ പാർലമെന്റിനും നിയമസഭകൾക്കും ലഭ്യമാകുന്ന എല്ലാ വിവരങ്ങളും ലഭിക്കാൻ നമ്മൾ ഓരോരുത്തർക്കും അവകാശമുണ്ട്. ഭരണരംഗത്തെയും ഉദ്യോഗസ്ഥ തലത്തിലെയും അഴിമതിയും കെടുകാര്യസ്ഥതയും പുറത്തുകൊണ്ടുവരുന്നതിനും നീതിനിഷേധം തടയുന്നതിനും ഈ നിയമം വളരെ ഉപകാരപ്രദമാണ്.

വിവരാവകാശനിയമം 2005 അനുസരിച്ച് പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള ഏത് ഓഫീസിലും നേരിട്ടുപോയി നമ്മൾ ആവശ്യപ്പെട്ട രേഖകൾ പരിശോധിക്കാൻ ഹർജിക്കാരന് അവകാശമുണ്ടെന്ന വിവരം ഇന്നും പലർക്കുമറിയില്ല. വിവരാവകാശനിയമം 2005 എല്ലാ പൗരന്മാരും പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്. നമുക്ക് സംശയമുള്ള, അറിയാൻ ആഗ്രഹമുള്ള എല്ലാ കാര്യങ്ങളും രേഖകളും ഒരു വെള്ളപ്പേപ്പറിൽ എഴുതി 10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് അതാത് ഓഫീസുകളിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൂന്നാമത് സഹകരണ എക്‌സ്‌പോ 21 മുതല്‍ 30 വരെ കനകക്കുന്നില്‍ നടക്കും ; മന്ത്രി...

0
തിരുവനന്തപുരം: മൂന്നാമത് സഹകരണ എക്‌സ്‌പോ 21 മുതല്‍ മുപ്പത് വരെ തിരുവനന്തപുരം...

ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റര്‍ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി...

0
തിരുവനന്തപുരം : ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റര്‍ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള...

കിളിമാനൂരിൽ അമ്മയുടെ ക്രൂരത ; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

0
തിരുവനന്തപുരം: കിളിമാനൂരിൽ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. കുട്ടികളെ ചട്ടുകം പഴുപ്പിച്ച്...

റാന്നിയിൽ കെ.എസ്.ആർ.ടിസി ബസും കാറും കൂട്ടിയിടിച്ച് പാസ്റ്റർ മരിച്ചു

0
റാന്നി: വിദേശത്ത് നിന്നെത്തിയ മകനെ കൂട്ടിവരുന്നതിനിടെ കെ.എസ്.ആർ.ടിസി ബസും കാറും കൂട്ടിയിടിച്ച്...