Thursday, July 3, 2025 4:06 pm

തൃശൂര്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തൃശൂര്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കോടതി. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ കുറ്റാരോപിതനായ പറവൂര്‍ സ്വദേശി അനൂപ് നല്‍കിയ പരാതിയിലാണ് കൊച്ചി എന്‍ഐഎ കോടതിയുടെ കണ്ടെത്തല്‍. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ജയിലില്‍ നടന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ പങ്കെടുക്കാത്തതിന് പ്രതികാര നടപടി കൈക്കൊണ്ട ജയില്‍ സുപ്രണ്ടിന്റെ നടപടിക്കെതിരേയാണ് അനൂപ് കോടതിയെ സമീപിച്ചത്.

സ്വാതന്ത്ര്യദിന ആഘോഷo സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 30 പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ലെന്നിരിക്കേ ചട്ടവിരുദ്ധമായി സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് വിട്ടു നിന്നതിന്റെ പേരില്‍ ജയില്‍ അധികൃതര്‍ തടവുകാരെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും വ്യാജവാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും കോടതി കണ്ടെത്തി. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു വ്യാജവാര്‍ത്ത.

ആ​ഗസ്ത് 17 നായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന പരാതി ജയില്‍ സുപ്രണ്ട് എന്‍ഐഎ കോടതിക്ക് നല്‍കുന്നത്. തുടര്‍ന്ന് അനൂപിന്റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു. സംഭവസമയം ആരും തന്നെ മുദ്രാവാക്യം വിളിച്ചില്ലെന്ന് കോടതി കണ്ടെത്തി. സ്വാതന്ത്ര്യദിന ചടങ്ങില്‍ അറുപത് പേരെ പങ്കെടുപ്പിച്ചെന്നും കോടതി വിധി പ്രസ്താവത്തില്‍ പറയുന്നു.

ചട്ടവിരുദ്ധമായി സംഘടിപ്പിച്ച പരിപാടി ആയിട്ടുപോലും, പങ്കെടുത്തില്ലെന്ന കാരണത്താല്‍ കേരള ജയില്‍ ചട്ടം 82 പ്രകാരം പരിപാടിയില്‍ നിന്ന് വിട്ടുനിന്നവരെ 16 ദിവസം പൂട്ടിയിട്ടിരുന്നു. കേരള ജയില്‍ ചട്ടം 82 പ്രകാരം 14 ദിവസം മാത്രമേ ശിക്ഷിക്കാന്‍ അധികാരമുള്ളൂവെന്നിരിക്കേ 16 ദിവസം പൂട്ടിയിട്ടത് നിയമവിരുദ്ധമാണ്. തടവുകാരുടെ ജയിലിലെ അടിസ്ഥാന സൗകര്യങ്ങളായ ബെഡ് അടക്കം നിഷേധിക്കുകയും ചെയ്തത് അതീവ​ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി .

കേരളാ ജയില്‍ ചട്ടം 274 പ്രകാരം ഒരു വിചാരണ തടവുകാരനെ ജയില്‍ മാറ്റണമെങ്കില്‍ അതത് വിചാരണ കോടതിയില്‍ നിന്ന് അനുമതിയുണ്ടായിരിക്കണമെന്ന് നിഷ്കര്‍ശിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലുള്ള അനുമതിയില്ലാതെയാണ് തടവുകാരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയതെന്ന് കോടതി പറഞ്ഞു.

ജയിലിലെ കുളിമുറികള്‍ക്കുള്ളില്‍ നിന്ന് സിസിടിവി കാമറകള്‍ നിയമവിരുദ്ധമാണെന്നും അവ നീക്കണമെന്നും മാവോവാദി നേതാവ് രൂപേഷ് നല്‍കിയ കേസില്‍ ഇതേ കോടതി 2019 ജൂണ്‍ 30 ന് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കോടതി വിധി ജയില്‍ സുപ്രണ്ട് അനുസരിച്ചില്ലെന്നും ഇപ്പോഴും തുടരുകയാണെന്നും കോടതി നിരീക്ഷിച്ചു. കേരള ജയില്‍ ചട്ടം 30 ന്റെ ലംഘനമാണ് ഇതെന്നും കോടതി പറഞ്ഞു.

തുടര്‍ച്ചയായ മനുഷ്യാവകാശ ലംഘനങ്ങളാണ് വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ നടക്കുന്നത്. ജയില്‍ സൂപ്രണ്ടിന്റെ നിയമവിരുദ്ധ നടപടികള്‍ കണ്ടെത്തിയ എന്‍ഐഎ കോടതി അദ്ദേഹത്തിനെതിരേ ക്രിമിനല്‍ നിയമ നടപടി ആരാഞ്ഞ് വിഷയം ഹൈക്കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് വിചാരണ തടവുകാരുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം വരുംദിനങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

0
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് വിഡി സതീശൻ

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി...

കോന്നി വെള്ളാട്ട് തോട്ടിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

0
കോന്നി : തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കോന്നി മയൂർ ഏലായിലെ...

കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം

0
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം...