ലത്തീന്‍ സഭയുടെ സമരത്തെ എതിര്‍ത്തുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിലേക്ക് ഇന്ന് മാര്‍ച്ച്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘര്‍ഷ സാധ്യത തുടരുന്നതിനിടെ ലത്തീന്‍ സഭയുടെ സമരത്തെ എതിര്‍ത്തുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിലേക്ക് മാര്‍ച്ച് ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്. സഭയുടെ സമരവേദിക്ക് സമീപത്തേക്കെത്തുന്ന മാര്‍ച്ച് സംഘര്‍ഷത്തിലെത്താതെ നിയന്ത്രിക്കുകയാണ് പോലീസിന്റെ വെല്ലുവിളി. വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ടെടുത്ത കേസുകളില്‍ നിയമനടപടി തുടരാന്‍ പോലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. വൈദികരടക്കം പ്രതിയായ കേസുകളില്‍ തുടര്‍നടപടിക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചു. തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതികളുടെ അറസ്റ്റിലേക്ക് കടക്കാനാണ് സംഘത്തിന്റെ തീരുമാനം.

വിഴിഞ്ഞത്ത് ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ബിഷപ്പിനെയടക്കം പ്രതിയാക്കിയതും സമരസമിതിയംഗങ്ങളെ അറസ്റ്റ് ചെയ്ത് തുടങ്ങിയതുമായിരുന്നു വന്‍സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. അതിന് പിന്നാലെ സമവായ ശ്രമങ്ങളുടെ ഭാഗമായി അറസ്റ്റിലായ നാല് പേരെ വിട്ടയച്ചു. എന്നാല്‍ സംഘര്‍ഷം ഭയന്ന് നടപടികളില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. അതിന്റെ അടിസ്ഥാനത്തിലാണ് സംഘര്‍ഷ കേസുകള്‍ പ്രത്യേകം പരിഗണിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം സിറ്റി അഡ്മിനിസ്ട്രേഷന്‍ ഡിസിപി കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ നാല് ഡിവൈഎസ്പിമാരടങ്ങിയ പ്രത്യേകസംഘം കേസുകള്‍ മാത്രം കൈകാര്യം ചെയ്യും. 15 കേസുകളാണ് ഇതുവരെയെടുത്തത്. ഇതില്‍ പതിമൂന്നെണ്ണത്തിലും വൈദികരുടെ നേതൃത്വത്തിലെ സമരസമിതിക്കാരാണ് പ്രതികള്‍. പരുക്കേറ്റ പൊലീസുകാരുടെയും മറ്റുള്ളവരുടെയും പരാതികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേസുകളുമെടുക്കും. ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതികളെന്ന് ഉറപ്പിക്കുന്നവരെ അറസ്റ്റും ചെയ്യാനാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...