Sunday, July 6, 2025 8:09 am

വിഴിഞ്ഞം തുറമുഖം : ഭൂഗർഭ റെയിൽപ്പാത ചരക്കുനീക്കത്തിന്റെ ഹബ്ബായി ബാലരാമപുരം മാറും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞത്തുനിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്ക് നീളുന്ന ഭൂഗർഭ റെയിൽപ്പാത ചരക്കു നീക്കത്തിന്റെ ഹബ്ബാക്കി ബാലരാമപുരത്തെ മാറ്റും. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം നിർമിക്കുന്നതിനു പുതിയ ഓസ്ട്രിയൻ ടണലിങ് രീതിയാകും ഉപയോഗിക്കുക. വില കൂടിയ ടണൽ ബോറിങ് മെഷീൻ (ടിബിഎം) ഉപയോഗിക്കുന്നതിനു പകരം ആധുനിക ഡ്രില്ലിങ്ങും ബ്ലാസ്റ്റിങ്ങും ഉപയോഗിക്കുന്ന ചെലവ് കുറഞ്ഞ രീതിയാണിത്. കുഴിച്ചെടുത്ത പാറക്കല്ലുകളും മണ്ണും ഒരു പരിധിവരെ നിർമാണ ആവശ്യങ്ങൾക്കായി വീണ്ടും ഉപയോഗിക്കാമെന്നാണ് അധികൃതർ പറയുന്നത്. മൂന്നു വർഷമെടുത്താകും നിർമാണം പൂർത്തീകരിക്കുക. മൂന്നു മാസത്തെ പ്രാരംഭ ഇൻസ്റ്റാലേഷൻ ജോലികളും ട്രാക്ക് ലൈനിങ്ങുമുണ്ടാകും. കമ്മിഷൻ ചെയ്യാനെടുക്കുന്ന 3 മാസം ഉൾപ്പെടെ 42 മാസമെടുത്താകും ജോലി പൂർത്തിയാക്കുക.

മണ്ണിനടിയിൽ നിന്ന് 25-30 മീറ്റർ താഴ്‌ചയിൽ 9.02 കിലോമീറ്റർ നീളമാണു തുരങ്കത്തിനുള്ളത്. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള റേക്കുകൾക്ക് ശരാശരി 15-30 കിലോമീറ്റർ വേഗതയിൽ വെറും 36 മിനിട്ടിൽ തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയും. വെള്ളായണി കായൽപ്പാതയോടു ചേർന്നു കിടക്കുന്നതിനാൽ ഭൂഗർഭ ജലാശയങ്ങൾ വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്. നബാർഡിൽ നിന്ന് 1600 കോടി രൂപ വായ്‌പയെടുക്കും. പദ്ധതിയുടെ ഭാഗമായി ബാലരാമപുരം റെയിൽവേ സ്റ്റേഷൻ നിലവിലുള്ളിടത്തുനിന്ന് മാറ്റി സ്ഥാപിച്ചു സിഗ്നലിങ്ങ് സ്റ്റേഷനാക്കും. നിലവിലുള്ള സ്ഥലത്തുനിന്നു നെയ്യാറ്റിൻകര ഭാഗത്തേക്കു കുറച്ചുകൂടി നീങ്ങിയായിരിക്കും ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വരിക. മറ്റൊരു ഏജൻസി നിർമിച്ചശേഷം രാജ്യത്തെ റെയിൽ ശൃംഖലയിലേക്കു റെയിൽപ്പാത ബന്ധിപ്പിക്കുന്ന രീതിയിലാണു നിർമാണം. ഇതിനായി ദക്ഷിണ റെയിൽവേയും വിസിലും പാത നിർമാണത്തിന് ധൻബാദ് സെൻട്രൽ മൈനിങ് ആൻഡ് ഫ്യുവൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പഠനം നടത്തുന്നുണ്ട്. ഉപരിതല റെയിൽപ്പാതയ്‌ക്കായി നേരത്തേ ലഭിച്ച പാരിസ്ഥിതികാനുമതി ഭേദഗതിക്കുള്ള അപേക്ഷ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. തുറമുഖത്തിനു 150 മീറ്റർ അരികെ നിന്നാകും ഭൂഗർഭപാത ആരംഭിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന 38 വയസ്സുകാരിയുടെ മകനും പനി

0
പാലക്കാട് : നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട്‌ സ്വദേശിയായ 38...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ; സത്യസന്ധമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നതെന്ന് കളക്ടർ ജോൺ വി...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ എല്ലാ കാര്യങ്ങളും...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതിനാല്‍...

സ​നാ​ത​ന​ധ​ർ​മ്മം പ​ഠി​പ്പി​ക്കാ​ൻ ക്ഷേ​ത്ര​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ

0
ക​ണ്ണൂ​ർ: സ​നാ​ത​ന​ധ​ർ​മ്മം പ​ഠി​പ്പി​ക്കാ​ൻ ക്ഷേ​ത്ര​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ്...