Tuesday, May 13, 2025 10:07 pm

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയത് ഉമ്മൻചാണ്ടി ; ഉദ്ഘാടന വേദിയിൽ രാഷ്ട്രീയ വിമർശനവുമായി വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണെന്നും കടൽക്കൊള്ള എന്ന ആരോപണത്തെയും അഴിമതി ആരോപണങ്ങളെയുമെല്ലാം അദ്ദേഹം നെഞ്ചിൽ ഏറ്റുവാങ്ങിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായിയെ വേദിയിലിരുത്തിയായിരുന്നു സതീശന്റെ വിമർശനം. തുറമുഖം വ്യാവസായികയായി കമ്മീഷൻ ചെയ്യാൻ ഇനിയും ഏറെ സമയമെടുക്കും.

വികസനം വരുമ്പോൾ ജനങ്ങൾ ചേരിയിലേക്കും ഗോഡൗണുകളിലേക്കും മാറുന്ന അവസ്ഥയുണ്ടാകരുത്. എല്ലാവർക്കും പുനരധിവാസം ഉറപ്പാക്കണം. ഒരാളുടെയും കണ്ണുനീർ ഈ പുറംകടലിൽ വീഴരുത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ തന്നെയാണ് വിഴിഞ്ഞം യത്ഥാർത്ഥത്യമാക്കിയത്. എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് അന്നത്തെ സർക്കാർ കാലാവധി പൂർത്തിയാക്കിയത്. വികസനം ഒഴിവാക്കാൻ പറ്റില്ല. എന്നാൽ വികസത്തിൻ്റെ ഇരകളുണ്ടാകുന്നത് ഒഴിവാക്കണമെന്നും സതീശൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞത്തെത്തിയ ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്‌ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു. കേരളത്തെ സംബന്ധിച്ച് അസാധ്യമായി ഒന്നുമില്ലെന്ന് പൊതുപരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയായിരുന്നു വിഡി സതീശന്റെ വിമർശനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പൂനൂര്‍ കാന്തപുരത്ത് കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
കോഴിക്കോട്: പൂനൂര്‍ കാന്തപുരത്ത് കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍...

ഈ മാസം 15ന് രാഹുൽ ഗാന്ധി ബീഹാറിൽ യുവാക്കളുമായി ആശയവിനിമയം നടത്തും

0
ബിഹാർ: വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലോക്സഭാ...

രാഷ്‌ട്രപതി ദ്രൗപതി മുർമുവിൻ്റെ ശബരിമല ദർശനം വീണ്ടും റദ്ദാക്കി

0
പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമുവിൻ്റെ ശബരിമല ദർശനം വീണ്ടും റദ്ദാക്കി. അതിർത്തിയിലെ...

പാലക്കാട് പുഴയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

0
പാലക്കാട്: പാലക്കാട് വെള്ളത്തിൽ ഒഴുകി നീങ്ങുന്ന നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി....