തിരുവനന്തപുരം: വിഴിഞ്ഞത്ത് തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ പങ്കെടുക്കുന്ന തീര സംരക്ഷണ സമരത്തിന്റെ ഏഴാം ദിവസം അദാനിയുടെ കോലം കത്തിച്ച് പ്രതിഷേധക്കാർ. കെ.എൽ.സി.എ പ്രസിഡന്റ് പാട്രിക് വലിയതുറയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ അദാനി ഗോബാക്ക് എന്ന മുദ്രാവാക്യവുമായി ജാഥയായി തുറമുഖ കവാടത്തിൽ എത്തിയതും കോലം കത്തിച്ചതും.
സമരക്കാരെ പോലീസ് ബാരിക്കേടുകൾ ഉപയോഗിച്ച് ചെറുത്തു. എന്നാൽ ബാരിക്കേടുകൾ തകർത്ത് അകത്തേക്ക് കയറാൻ ഒരുങ്ങിയ സമരക്കാരെ പോലീസ് അനുനയിപ്പിച്ചു. തുടർന്ന് പോലീസിന്റെ നിർദ്ദേശപ്രകാരം ശാന്തരായ സമരക്കാർ ബാരിക്കേഡിന് മുന്നിൽ അദാനിയുടെ കോലം കത്തിച്ചു. പാട്രിക് വലിയതുറ സമരക്കാരെ അഭിസംബോധന ചെയ്തു.