വിഴിഞ്ഞം ; വി.ഡി സതീശന്റെ ചെയ്തികള്‍ രാഹുല്‍ ഗാന്ധിയുടെ ചെകിട്ടത്തുള്ള അടി : ജോണ്‍ ബ്രിട്ടാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വിഴിഞ്ഞവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി വി.ഡി സതീശന് ഒരു ആശയക്കുഴപ്പവും ഇല്ലെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. അധികാരത്തില്‍ വരികയാണെങ്കില്‍ അദാനിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നേരത്തെ ഗൂഢാലോചന നടന്നിരുന്നുവെന്നും ചാര്‍ട്ടേഡ് ഫ്ലൈറ്റിൽ പോയി അദാനിയുടെ ആളുകളെ വി.ഡി സതീശന്‍ കണ്ടിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശം. വി.ഡി സതീശന്‍ എന്തിനാണ് ഇത്ര ധൃതിയില്‍ ചാര്‍ട്ടേഡ് വിമാനം എടുത്ത് മംഗലാപുരത്തേക്ക് പോയത്? എന്തിനാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ പോയത്? വിമാനത്തില്‍ പോകാന്‍ എവിടെ നിന്നാണ് പണം ലഭിച്ചത്? ആരാണ് വിമാനത്തിന് പണം മുടക്കിയത്? ആര്യാടന്റെ ബന്ധു ആരാണെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.

ജീവിച്ചിരിക്കുമ്പോള്‍ ആര്യാടന്‍ മുഹമ്മദിനെ കാണാത്ത വ്യക്തിയാണ് ആര്യാടന്റെ ബന്ധുവിനെ കാണാന്‍ പോയതെന്നും അദ്ദേഹം പരിഹസിച്ചു. വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ ചെയ്തികള്‍ രാഹുല്‍ ഗാന്ധിയുടെ ചെകിട്ടത്തുള്ള അടിയാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍.രാജഗോപാലിന് പാസ്‌പോര്‍ട്ട് ലഭിച്ചതിലും ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. രാജഗോപാലിന് പാസ്‌പോര്‍ട്ട് നല്‍കിയെങ്കിലും അതൊരു ഹിമക്കട്ടയുടെ അഗ്രം മാത്രമാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ‘ഈ രാജ്യത്തെ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും? ആറ് കോടിയോളം ആളുകളെയാണ് എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയത്. എത്രയോ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ പ്രക്രിയയിലൂടെ ആണ് നമ്മള്‍ കടന്നുപോകേണ്ടത്. കേരളത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു വ്യക്തിയായ എനിക്ക്, ഇവിടുത്തെ പൗരനെന്ന് തെളിയിക്കാന്‍ രണ്ട് തവണ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെളിവുകളുമായി പോകേണ്ടി വന്നു,’ എന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...