Thursday, March 27, 2025 4:55 pm

അഹമ്മദ് കബീര്‍ അവിവേകം കാണിക്കുമെന്ന് കരുതുന്നില്ല : വി കെ ഇബ്രാഹിം കുഞ്ഞ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശേരി സീറ്റിനെ ചൊല്ലി മുസ്ലിം ലീഗില്‍ ആഭ്യന്തര തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. സ്ഥാനാര്‍ത്ഥിത്വത്തിന് എതിരായ പ്രതിഷേധങ്ങള്‍ അസ്വാഭാവികമാണ്. പ്രതിഷേധമുണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ നുഴഞ്ഞുകയറിയ ലീഗ് ശത്രുക്കളാണെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നും ഇബ്രാഹിം കുഞ്ഞ്. പ്രതിഷേധങ്ങള്‍ പ്രചാരണത്തെ ബാധിക്കില്ല. ടി എ അഹമ്മദ് കബീര്‍ അവിവേകം കാണിക്കുമെന്ന് കരുതുന്നില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

അതേസമയം കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടി നിശ്ചയിച്ച ഒരു സ്ഥാനാര്‍ത്ഥിയെയും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം മാറ്റാറില്ലെന്നും ലീഗ് നേതൃത്വം പറയുന്നു.

അബ്ദുള്‍ ഗഫൂറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജില്ലാ ഭാരവാഹികള്‍ ഇന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ കണ്ടു. മുസ്ലിം ലീഗ് നേതൃത്വം നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗിന്റെ പതിവ് അനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അതില്‍ പിന്നീട് മാറ്റം ഉണ്ടാകാറില്ല. ഇത്തവണയും ആ നിലപാടില്‍ തന്നെയാണ് മുസ്ലിം ലീഗ് നേതൃത്വമുള്ളത്. എത്രവലിയ വിഭാഗീയ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഒരു സ്ഥാനാര്‍ത്ഥിയെയും മാറ്റില്ലെന്നാണ് ലീഗ് നേതൃത്വം ആവര്‍ത്തിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി വീണ ജോർജ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ്...

അടുത്ത മാസവും സംസ്ഥാനത്തെ ഉപഭോക്താക്കളിൽ നിന്ന് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: അടുത്ത മാസവും സംസ്ഥാനത്തെ ഉപഭോക്താക്കളിൽ നിന്ന് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി....

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ എതിരേൽപ്പുത്സവം സമാപിച്ചു

0
ചെട്ടികുളങ്ങര : ദേവീക്ഷേത്രത്തിൽ 13 കരകളുടെ ആഭിമുഖ്യത്തിൽ നടന്ന എതിരേൽപ്പുത്സവം...

ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ ഇളവുവരുത്തി സർക്കാർ

0
തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ സമൂലമായ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍...