തെരഞ്ഞെടുപ്പില്‍ ജാതിയും മതവും ചര്‍ച്ചയാക്കുന്നത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും : ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെരഞ്ഞെടുപ്പില്‍ ജാതിയും മതവും ചര്‍ച്ചയാക്കുന്നത് കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റും ആണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. ബി.ജെ.പിക്ക് വിഷയം വികസനം മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എത്തിയ ബിപ്ലബ് കുമാര്‍ ദേവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

‘ത്രിപുരയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മുസ്ലിങ്ങളെ ബംഗ്ലാദേശിലേക്ക് ഓടിക്കുമെന്നായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ പ്രചരണം. താന്‍ മുഖ്യമന്ത്രി ആയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. ഒരു മുസ്ലിമിനുപോലും ഒരിടത്തേക്കും പോകേണ്ടി വന്നില്ല’. അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. ഇത് കൂടാതെ കോവളം, അരുവിക്കര എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വി.വി. രാജേഷിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പേരൂര്‍ക്കട കൗസ്തുഭം ഓഡിറ്റോറിയത്തിലെ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ ബിപ്ലബ് കുമാര്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത ശേഷം രാത്രി അദ്ദേഹം ത്രിപുരയിലേക്ക് മടങ്ങും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...