കോന്നി : അന്തരിച്ച സി പി എം കോന്നി മുൻ ഏരിയ സെക്രട്ടറിയും മുൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന വി കെ പുരുഷോത്തമന് ആയിരങ്ങളുടെ അന്ത്യാഞ്ജലി . വ്യാഴാഴ്ച്ച രാവിലെ 8 മണിക്ക് വി.കോട്ടയത്തെ പാലാഴി വീട്ടിൽ എത്തിച്ച മൃതദേഹം കാണുവാനും ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാനും സമൂഹത്തിന്റെ നാനാതുറകളിലും പെട്ടവര്‍ ഒഴുകിയെത്തി.
സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സി രാജഗോപാലൻ, അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ, എരിയ സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ, വി കോട്ടയം ലോക്കൽ സെക്രട്ടറി പി ജി പുഷ്പരാജൻ, എം കെ വിജയൻ എന്നിവർ ചേർന്ന് രക്തപതാക പുതപ്പിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ പത്മകുമാർ, അഡ്വ.ആർ സനൽകുമാർ, ടി ഡി ബൈജു, ജില്ലാ കമ്മിറ്റി അംഗം എ ശ്രീകുമാർ , കെ എസ് കെ ടി യു ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ , ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ, പി കെ എസ് ജില്ലാ പ്രസിഡന്റ് കെ എം ഗോപി, പ്രമാടം ലോക്കൽ സെക്രട്ടറി കെ ആർ ജയൻ, പഞ്ചായത്തംഗം ജി പ്രമോദ് , സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, കോൺഗ്രസ് നേതാവ് മാത്യു കുളത്തുങ്കൽ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയുർ പി കെ , ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, സംസ്ക്കാരിക പ്രവർത്തകരായ കോന്നിയൂർ ബാലചന്ദ്രൻ , ശ്രീഭവനം ഗോപാലകൃഷ്ണൻ തുടങ്ങി നിരവധിപേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. 3 മണിയോടെ സംസ്കാരം നടത്തി. മക്കളായ അജിയും, അനുവും, ചെറുമകൻ അജലും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി.
തുടർന്ന് ചേർന്ന അനുശോചന യോഗത്തിൽ ഏരിയ സെക്രട്ടറി ശ്യാംലാൽ അധ്യക്ഷത വഹിച്ചു. ആർ ഉണ്ണികൃഷ്ണപിള്ള, പി ജെ അജയകുമാർ, പി എസ് കൃഷ്ണകുമാർ , മാത്യു കുളത്തുങ്കൽ , ബി രാജേന്ദ്രൻ പിള്ള, കെ എം ഗോപി ,എം അനീഷ് കുമാർ, എസ് എൻ ഡി പി ശാഖാ പ്രസിഡന്റ് സി എൻ ഗോപിനാഥൻ എന്നിവർ സംസാരിച്ചു.