Wednesday, October 16, 2024 12:27 pm

തൃശൂർ കോൺഗ്രസിനുള്ളിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് വികെ ശ്രീകണ്ഠൻ എംപി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂർ കോൺഗ്രസിനുള്ളിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് വികെ ശ്രീകണ്ഠൻ എംപി. പാർട്ടി നേതാക്കൾ ഒന്നിച്ചിരുന്നാണ് സർക്കാരിനെതിരായ പ്രതിഷേധം ചർച്ച ചെയ്തത്. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാൻ ജില്ലയിൽ പാർട്ടി സജ്ജമായി കഴിഞ്ഞെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു. അന്നുണ്ടായ പ്രശ്നങ്ങളൊന്നും ഇപ്പോൾ നിലനിൽക്കുന്നില്ലെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു. ചേലക്കരയിലും പാലക്കാടും വയനാട്ടിലും യൂഡിഎഫ് മികച്ച വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട്‌ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിനെ അദ്ദേഹം പരിഹസിച്ചു. ഒരു സ്വതന്ത്രസ്ഥാനാർഥിയെ ഇറക്കി സിപിഐഎമ്മിന് മതിയായില്ലേ എന്നായിരുന്നു വികെ ശ്രീകണ്ഠന്റെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടപ്പിന് പിന്നാലെയായിരുന്നു തൃശൂരിലെ കോൺ​ഗ്രസിൽ ഭിന്നത രൂപപ്പെട്ടത്. കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. കെപിസിസിയുടെ അന്ത്യശാസനക്ക് പിന്നാലെ തൃശൂർ ഡിസിസി അധ്യക്ഷസ്ഥാനം ജോസ് വള്ളൂർ രാജിവെച്ചിരുന്നു. വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ താൽക്കാലിക അധ്യക്ഷനായി വി കെ ശ്രീകണ്ഠൻ എംപിയെ ചുമതലയേൽപ്പിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉദ്ഘാടനം കഴിഞ്ഞിട്ട് വര്‍ഷം ഒന്ന് ; മല്ലപ്പുഴശ്ശേരി പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് ...

0
കോഴഞ്ചേരി : ഉദ്ഘാടനം നടത്തി വർഷം ഒന്ന് കഴിയുമ്പോഴും മല്ലപ്പുഴശ്ശേരി ടേക്ക്...

രത്തന്‍ ടാറ്റയുടെ നായ ചത്തിട്ടില്ല, പ്രചരണം വ്യാജം : പോലീസ്

0
മുംബൈ: അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ അരുമയായിരുന്ന ‘ഗോവ’ എന്ന...

തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെ വെള്ളക്കെട്ട് ; വലഞ്ഞ് യാത്രക്കാര്‍

0
തിരുവല്ല : കോടികൾ മുടക്കി നിർമ്മിച്ച കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ആണെങ്കിലും ...

മസ്ജിദിനുള്ളില്‍ ‘ജയ് ശ്രീറാം’ വിളിച്ചാല്‍ മതവികാരം വ്രണപ്പെടുന്നതെങ്ങനെ? ; ക്രിമിനല്‍ കേസ് റദ്ദാക്കി ഹൈക്കോടതി

0
ബംഗലൂരു: മസ്ജിദിനുള്ളില്‍ ജയ് ശ്രീറാം വിളിച്ചത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് ഹൈക്കോടതി. മസ്ജിദിനുള്ളില്‍...