Friday, May 2, 2025 10:21 am

വെള്ളാപ്പള്ളി പിണറായികൂടിക്കാഴ്ച ; കോടതി വിധി മറികടക്കാന്‍ – സര്‍ക്കാരിന്റെ തീരുമാനം അനുകൂലമാകുമോ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന സ്വകാര്യ റിസോര്‍ട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ കൂടിക്കാഴ്ച്ചയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷമുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പും ചര്‍ച്ച ചെയ്തില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ അന്തിമ വിജയം തനിക്കായിരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. കോടതി വിധിയെ തെറ്റായി ചിലര്‍ വ്യാഖ്യാനിക്കുകയാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സമുദായാംഗങ്ങളായ എല്ലാവര്‍ക്കും വോട്ടവകാശം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി മറികടക്കാന്‍ സംസ്ഥാനസര്‍ക്കാരിനെ സമീപിക്കാന്‍ എസ്എന്‍ഡിപി യോഗം തീരുമാനിച്ചിരുന്നു. കമ്പനി നിയമത്തില്‍ ഇളവ് തേടി സംസ്ഥാനസര്‍ക്കാരിനെ സമീപിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ആറ് മാസത്തിനകം ഇതിനുള്ള അനുമതി വാങ്ങി എടുക്കലാണ് ലക്ഷ്യമെന്നും യോഗം തീരുമാനിച്ചു. ചേര്‍ത്തലയില്‍ ചേര്‍ന്ന എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. പ്രാതിനിധ്യവോട്ടവകാശം വഴിയാണ് ഏറെ വര്‍ഷങ്ങളായി വെള്ളാപ്പള്ളി നടേശന്‍ യോഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

നിലവിലെ കമ്മിറ്റി തുടരുന്നതില്‍ നിയമതടസ്സമില്ലെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി. കമ്പനി നിയമത്തില്‍ ഭേദഗതി വരുത്താന്‍ അനുമതി കിട്ടിയാല്‍ ഇത് കോടതിയെ ബോധ്യപ്പെടുത്തണം. അതിന് ശേഷം സംഘടനാതെരഞ്ഞെടുപ്പിലേക്ക് നീങ്ങാമെന്നുമാണ് തീരുമാനമായിരിക്കുന്നത്. നിലവിലെ വോട്ടിംഗ് രീതി ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ഫെബ്രുവരി അഞ്ചാം തീയതി നടത്താനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവച്ച് വരണാധികാരി പ്രസ്താവന ഇറക്കിയിരുന്നു. 1974-ല്‍, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഇളവ് വാങ്ങിയാണ് പ്രാതിനിധ്യ വോട്ടവകാശ രീതിയുമായി നേതൃത്വം മുന്നോട്ടുപോയത്. വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയായ ശേഷം 1999-ല്‍, 200 പേര്‍ക്ക് ഒരു വോട്ട് എന്ന രീതിയില്‍ ഭരണഘടനാഭേദഗതിയും കൊണ്ടുവന്നു. എന്നാല്‍ കമ്പനി നിയമപ്രകാരം കേന്ദ്ര ഇളവ് ബാധകമല്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ സംഘടനയിലെ 32 ലക്ഷം അംഗങ്ങളും വോട്ടെടുപ്പിന്റെ ഭാഗമാകണം.

വിധി മറികടക്കാന്‍ ഡിവിഷന്‍ ബെഞ്ചിലോ സുപ്രീംകോടതിയിലോ അപ്പീല്‍ പോകാനായിരുന്നു വെള്ളാപ്പള്ളി വിഭാഗത്തിന്റെ തീരുമാനം. മുമ്പ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് ഇളവ് വാങ്ങിയത് പോലെ, നോണ്‍ ട്രേഡിംഗ് കമ്പനി നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിനെ എസ്എഡിപി നേതൃത്വത്തിന് സമീപിക്കാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഈ പഴുത് ഉപയോഗിച്ച് പ്രത്യേക ഉത്തരവ് വാങ്ങി അപ്പീല്‍ പോകാനാണ് വെള്ളാപ്പള്ളിയുടെ നീക്കം. തെരഞ്ഞെടുപ്പ് രീതി ചോദ്യം ചെയ്ത് എതിര്‍ചേരി കോടതിയെ സമീപിച്ചപ്പോള്‍ തന്നെ, ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരില്‍ വെള്ളാപ്പള്ളി വിഭാഗം അപേക്ഷ നല്‍കിയിരുന്നു. ചുരുക്കത്തില്‍, എസ്എന്‍ഡിപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് ഇനി സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ഈ സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് പ്രാധാന്യമേറെയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂർ പറക്കോട് പട്ടികജാതി പട്ടികവർഗവിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭൂമി അനുവദിച്ചു നൽകിയ പദ്ധതി ;...

0
പത്തനംതിട്ട : അടൂർ പറക്കോട് ബ്ലോക്ക് പരിധിയിൽപ്പെട്ട ഭൂരഹിതരായ പട്ടികജാതി...

ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് വീടിന് മുകളിൽ മരംവീണ് നാല് മരണം

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് മരംകടപുഴകി വീണ് നാലുപേര്‍...

വീടിന് മുകളിൽ മരം വീണ് അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ചു

0
ദില്ലി : അതിശക്ത മഴയ്ക്കും കാറ്റിനുമിടെ വീടിന്‍റെ മേൽക്കൂരയിൽ മരം വീണതിനെ...