തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. എറണാകുളം കോര്‍പറേഷനില്‍ യു.ഡി.എഫാണ് മുന്നിട്ടു നില്‍ക്കുന്നത്. കൊല്ലം കോര്‍പറേഷനില്‍ എല്‍.ഡി.എഫാണ് മുന്നില്‍. മുനിസിപ്പാലിറ്റികളില്‍ 23 വാര്‍ഡുകളില്‍ യു.ഡി.എഫാണ് മുന്നിട്ടു നില്‍ക്കുന്നത്. 17 വാര്‍ഡില്‍ എല്‍.ഡി.എഫും മുന്നിലാണ്. ഉച്ചയോടെ മുഴുവന്‍ ഫലങ്ങളും അറിയാം.
244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ് കൗണ്ടിങ് തുടരുന്നത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഗ്രാമപഞ്ചായത്ത് ഫലം 11 മണിയോടെ പൂര്‍ത്തിയാകും. ഉച്ചയോടെ നഗരസഭകള്‍ അടക്കം മുഴുവന്‍ ഫലവും വരും. 1199 തദ്ദേശ സ്ഥാപനങ്ങളിലായി 21,861 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഗ്രാമപഞ്ചായത്ത് ഫലം 11 മണിയോടെ പൂര്‍ത്തിയാകും. ഉച്ചയോടെ നഗരസഭകള്‍ അടക്കം മുഴുവന്‍ ഫലവും വരും. 1199 തദ്ദേശ സ്ഥാപനങ്ങളിലായി 21,861 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ പോളിങ് 76.18 ശതമാനമാണ്.
സ്ഥാനാര്‍ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് ഏതാനും വാര്‍ഡുകളില്‍ വോെട്ടടുപ്പ് നടന്നിട്ടില്ല. 941 ഗ്രാമപഞ്ചായത്തുകളിലായി 15,967, 152 ബ്ലോക്കുകളിലായി 2076, 14 ജില്ല പഞ്ചായത്തുകളിലായി 331, 86 മുനിസിപ്പാലിറ്റികളിലായി 3078 ( ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാത്ത മട്ടന്നൂര്‍ നഗരസഭ ഇതില്‍ ഉള്‍പ്പെടുന്നില്ല) ആറ് കോര്‍പറേഷനുകളിലായി 414 എന്നിങ്ങനെയാണ് വാര്‍ഡുകളുടെ എണ്ണം. മത്സരിച്ചത് 74,899 സ്ഥാനാര്‍ഥികള്‍.
ജില്ലകളിലെ കൗണ്ടിങ് കേന്ദ്രങ്ങള്‍: തിരുവനന്തപുരം- 16, കൊല്ലം- 16, പത്തനംതിട്ട- 12, ആലപ്പുഴ- 18, കോട്ടയം- 17, ഇടുക്കി- 10, എറണാകുളം- 28, തൃശൂര്‍- 24, പാലക്കാട്- 20, മലപ്പുറം- 27, കോഴിക്കോട്- 20, വയനാട്- ഏഴ്, കണ്ണൂര്‍- 20, കാസര്‍കോട് – ഒമ്ബത്.