കെ-റെയില്‍ പിന്നില്‍ ; റിയല്‍ എസ്റ്റേറ്റ് ബിസിനസും കമീഷനും – വി.എം സുധീരന്‍

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : മുലമ്പള്ളിയിലെ 316 കുടുംബങ്ങളെ പുനരധിവസിപ്പിക്കാത്ത സര്‍ക്കാര്‍ കെ-റെയിലിനു വേണ്ടി കുടിയൊഴിപ്പിക്കുന്ന 20,000 കുടുംബങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന് വി.എം സുധീരന്‍. കെ-റെയില്‍ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി രൂപവത്കരണ ജില്ല കണ്‍വെന്‍ഷന്‍ അമ്പലപ്പുഴ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയല്‍ എസ്റ്റേറ്റ് ബിസിനസും കമീഷനുമാണ് ഈ വലിയ പദ്ധതിയുടെ പിന്നില്‍. ഇതുവരെ പാരിസ്ഥിതിക, സാമൂഹികാഘാത പഠനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു .

കണ്‍വെന്‍ഷനില്‍ കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി ജില്ല രക്ഷാധികാരി അഡ്വ. മാത്യു വേളങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ജനകീയ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.രാജീവന്‍ മുഖ്യ പ്രസംഗം നടത്തി. അഡ്വ. ബി. ബാബു പ്രസാദ്, ജൂണി കുതിരവട്ടം, എസ്. സീതി ലാല്‍, ബി. ദിലീപന്‍, പാര്‍ഥസാരഥി വര്‍മ, എ.ജെ. ഷാജഹാന്‍, സൗഭാഗ്യകുമാരി, എസ്.സുരേഷ് കുമാര്‍, സോണിച്ചന്‍, മുഹമ്മദ് ബഷീര്‍, കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി നേതാക്കളായ കെ.ആര്‍. ഓമനക്കുട്ടന്‍, സിന്ധു ജയിംസ്, ഗീതാകുമാരി, ഫിലിപ്പ് വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

അഡ്വ.ഒ.ഹാരീസ് ചെയര്‍മാനായും ടി. കോശി ജനറല്‍ കണ്‍വീനറായും ആലപ്പുഴ ജില്ല കെ-റെയില്‍ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതിയെ കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു. കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി ജില്ല ചെയര്‍മാന്‍ സന്തോഷ് പടനിലം സ്വാഗതവും ടി.വിശ്വകുമാര്‍ കൃജ്ഞതയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...