വി.എം സുധീരന്‍റെ രാജിയുടെ കാരണമെന്തെന്ന്​ അറിയില്ല ; മുതിർന്ന നേതാക്കൾ വിളിച്ചാൽ പ്രതികരിക്കുന്നില്ലെന്ന്​ കെ.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : വി.എം സുധീരന്‍റെ രാജിയുടെ കാരണമെന്തെന്ന്​ അറിയില്ലെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരൻ. ഫോണിലൂടെ രാജിവെക്കുകയാണെന്ന്​ സുധീരൻ അറിയിച്ചു. എന്നാൽ, അതിന്‍റെ കാരണമെ​ന്തെന്ന്​ വ്യക്​തമാക്കിയിട്ടില്ല. സുധീരന്‍റെ പരാതി എന്താണെന്ന്​ തനിക്കറിയില്ലെന്നും സുധാകരൻ പ്രതികരിച്ചു. സുധീരന്‍റെ കത്ത്​ ഓഫീസിൽ ലഭിച്ചിട്ടുണ്ട്​. അത്​ നോക്കിയ ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്താം.

സുധീരനുമായി ചർച്ചയുണ്ടാവുമോയെന്ന ചോദ്യത്തിന്​ കത്ത്​ ​േ​നാക്കിയ ശേഷം പ്രതികരിക്കാമെന്നായിരുന്നു സുധാകരന്‍റെ മറുപടി. പുനഃസംഘടനയടക്കമുള്ള വിഷയങ്ങളിൽ ചർച്ചയാകാമെന്ന്​ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്​. രണ്ട്​ തവണ ഇക്കാര്യത്തിൽ വി.എം സുധീരനുമായി ചർച്ച നടത്തിയിരുന്നു. ആവശ്യത്തിന്​ ചർച്ചകൾ ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നുണ്ട്​. യോഗത്തിന്​ വിളിച്ചാൽ നേതാക്കൾ എത്താറില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ ഫോണെടുക്കാത്തതിനാൽ അദ്ദേഹവുമായി ഇപ്പോൾ സംസാരിക്കാറില്ലെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിലെ മാറ്റത്തെ താഴെതട്ടിലുള്ള പ്രവർത്തകർ സ്വീകരിച്ചുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...