സുപ്രിംകോടതി ചീഫ് ജസ്റ്റിസായി എന്‍.വി. രമണ ഇന്ന് ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

ദില്ലി : സുപ്രീം കോടതിയുടെ നാല്‍പ്പത്തിയെട്ടാമത്തെ ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് ചുമതലയേറ്റു. രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനിലായിരുന്നു  സത്യപ്രതിജ്ഞ ചടങ്ങ്. കൊവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ നടന്നത്.

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം അതീവ ആശങ്കയില്‍ നില്‍ക്കുന്ന സമയത്താണ് എന്‍.വി. രമണ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ചൊവ്വാഴ്ച എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് തന്നെ പരിഗണിക്കാനാണ് സാധ്യത. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ സുപ്രിംകോടതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം രമണയ്ക്ക് മുന്നിലുള്ള മുഖ്യ വെല്ലുവിളിയാണ്.

എസ്.എ. ബോബ്ഡെയുടെ കാലയളവില്‍ ഒരു സുപ്രിംകോടതി ജഡ്ജിയെ പോലും നിയമിച്ചിരുന്നില്ല. പരമോന്നത കോടതിയിലെ ഒഴിവുകള്‍ നികത്താന്‍ രമണ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. വനിതാ ജഡ്ജിമാരെ നിയമിക്കുമോയെന്നതും നിയമവൃത്തങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. ആന്ധ്ര ഹൈക്കോടതിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ ജഡ്ജിയാണ് എന്‍.വി. രമണ. അടുത്ത വര്‍ഷം ഓഗസ്റ്റ് 26 വരെയാണ് രമണയുടെ ജുഡീഷ്യല്‍ സര്‍വീസ് കാലാവധി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...