മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും : മന്ത്രി വാസവന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സഹകരണ മന്ത്രി വി. എന്‍ വാസവന്‍. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.അക്രെഡിറ്റേഷന്‍, ക്ഷേമനിധി തുടങ്ങി അസോസിയേഷന്‍ നിരന്തരമായി ആവശ്യപ്പെടുന്ന വിഷയങ്ങള്‍ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഇത്തവണ ബഡ്ജറ്റില്‍ അവതരിപ്പിക്കുന്നതിന് മുന്‍കൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലുള്ള വ്യക്തികളെയും മന്ത്രി ആദരിച്ചു.കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി അധ്യക്ഷനായിരുന്നു.

തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എം.എല്‍.എ, സി.കെ ആശ എം.എല്‍.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി സുനില്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.കെ വാസുദേവന്‍ നായര്‍,ജോണി തോട്ടുങ്കല്‍, പഞ്ചായത്ത് അംഗങ്ങളായ ജിന്‍സി എലിസബത്ത്, നോബി മുണ്ടയ്ക്കന്‍, സ്റ്റീഫന്‍ പാറാവേലി, കാണക്കാരി അരവിന്ദാക്ഷന്‍, തോമസ് കീപ്പുറം,അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍, ജില്ലാ സെക്രട്ടറി ബിജു ഇത്തിത്തറ, സംസ്ഥാന ട്രഷറര്‍ ബൈജു പെരുവ, സംസ്ഥാന വൈസ് പ്രസിഡന്റ്മ്മാരായ സലിം മൂഴിക്കല്‍, ബേബി കെ ഫിലിപ്പോസ്, സംസ്ഥാന സെക്രട്ടറിമാരായ കണ്ണന്‍ പന്താവൂര്‍, കെ.കെ അബ്ദുള്ള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നൗഷാദ് വെംബ്ലി, ബിജു പൊന്‍കുന്നം, രാജേഷ് കുര്യനാട്, ജോസ് ചെറിയാന്‍ പാലാ, രാജന്‍ പാല, സ്വാഗതസംഘം ജോയിന്‍ കണ്‍വീനര്‍ എം.ആര്‍ രാജു, പി.സി രാജേഷ്, അനില്‍ കിടങ്ങൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എ. ആര്‍ രവീന്ദ്രന്‍ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ ബെയ്‌ലോണ്‍ എബ്രഹാം കൃതജ്ഞതയും പറഞ്ഞു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള നിവേദനം അസോസിയേഷന്റെ നേതൃത്വത്തില്‍ മന്ത്രിക്ക് കൈമാറി.
പ്രതിനിധി സമ്മേളനം അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആര്‍ മധു ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ബിജു ഇത്തിത്തറ അധ്യക്ഷനായിരുന്നു. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ജില്ലാ പ്രസിഡന്റായി ജോസ് ചെറിയാന്‍ പാലാ, സെക്രട്ടറിയായി ബിജു ഇത്തിത്തറ, വൈസ് പ്രസിഡന്റമാരായി സുജിത്ത് ബാലകൃഷ്ണന്‍, പ്രമോദ് ഒറ്റക്കണ്ടം, ബെയിലോണ്‍ എബ്രഹാം, ജോയിന്റ് സെക്രട്ടറിമാരായി രാജേഷ് കുര്യനാട്, ഉണ്ണി മുണ്ടക്കയം, ട്രഷററായി അജേഷ് ജോണ്‍, എന്നിവരും,9 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...