കോട്ടയം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് നിര്‍മാണോദ്ഘാടനം ഏപ്രില്‍ 25ന്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്‍റെ നിര്‍മാണോദ്ഘാടനം ഏപ്രില്‍ 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍.വാസവന്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപ്രതി വികസനസമിതിയുടെ പദ്ധതിയിലൂടെ ഒരു വര്‍ഷം കൊണ്ട് 1000 താക്കോല്‍ദ്വാര ശസ്ത്രക്രിയ (ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ) വിജയകരമായി പൂര്‍ത്തീകരിച്ചതിന്‍റെ ഭാഗമായി നടന്ന ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മെഡിക്കല്‍ കോളജിലെത്തുന്നവര്‍ക്ക് ബസ് സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിന് അടിപ്പാത നിര്‍മിക്കും. ഇതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഉടന്‍ പ്രവൃത്തി ആരംഭിക്കും. തിരക്കേറിയ പാത മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട് ഇതോടെ ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മികച്ച സര്‍ജറി വിഭാഗമായി കോട്ടയം മെഡിക്കല്‍ കോളജ് മാറിയിട്ടുണ്ട്. പി.ജി വിദ്യാര്‍ഥികള്‍ പഠനത്തിനായി കോട്ടയം മെഡിക്കല്‍ കോളെജ് തേടിയെത്തുന്ന സ്ഥിതിയുണ്ട്. മെഡിക്കല്‍ കോളെജിന്റെ വികസനത്തിനായി വലിയ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ഡോക്റ്റര്‍മാരുടെയും ജീവനക്കാരുടെയും അര്‍പ്പണ മനോഭാവത്തോടെയുള്ള സേവനങ്ങളാണ് ദക്ഷിണേന്ത്യയിലെ മികച്ച മെഡിക്കല്‍ കോളജായി കോട്ടയത്തെ മാറ്റുന്നതിന് സഹായകമാകുന്നതെന്നും എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. പദ്ധതി ആരംഭിക്കുന്നതിന് മുന്‍കൈയെടുത്ത ഡോക്റ്റര്‍മാരായ പ്രൊഫ. പി.ജി.ആര്‍ പിള്ള, പ്രൊഫ. എം.എന്‍. ശശികുമാര്‍ എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച്‌ ആദരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്റ്റര്‍മാരെയും ആശുപത്രി ജീവനക്കാരെയും ആദരിച്ചു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ ആരംഭിച്ചത്. ശരീരത്തിലെ ചെറിയ മുറിവിലൂടെ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ശസ്ത്രക്രിയ നടത്തുന്ന രീതിയാണ് ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ. 3ലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയകളാണിത്. സര്‍ക്കാരിന്റെ വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളിലൂടെ സൗജന്യമായാണ് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ സേവനം നല്‍കുന്നത്.

അടിവയറ്റിലെ മുഴകള്‍, ഹെര്‍ണിയ, അന്നനാളം ആമാശയം എന്നിവയിലെ അര്‍ബുദ ഭാഗങ്ങള്‍ നീക്കം ചെയ്യല്‍ അടക്കമുള്ള ശസ്ത്രക്രിയകളാണ് നടത്തിയതെന്ന് ഡോ. വി. അനില്‍ കുമാര്‍ പറഞ്ഞു. വലിയ മുറിവുകള്‍ ഉണ്ടാകുന്നില്ല, വേദന കുറവാണ്, അണുബാധയുടെ സാധ്യത കുറവാണ്, ശസ്ത്രക്രിയ സമയത്തെ രക്തസ്രാവം കുറയ്ക്കുന്നു, ആശുപത്രിവാസം കുറവ് എന്നിവ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയുടെ മേന്മകളാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

0
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ആഗസ്റ്റ് 4,...

സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ...

പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരിട്ടി മഴ ; 533% അധികം

0
പത്തനംതിട്ട : കഴിഞ്ഞ മൂന്ന് ദിവസം പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരട്ടി മഴ....

സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ...