വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നോണ്‍ വൊക്കേഷണല്‍ ലക്‌ചറേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് 14ന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നോണ്‍ വൊക്കേഷണല്‍ ലക്‌ചറേഴ്‌സ് അസോസിയേഷന്‍ (എന്‍.വി.എല്‍.എ.) സംസ്ഥാന സമ്മേളനം അടൂരില്‍ 14, 15 തീയതികളില്‍ അടൂര്‍ ലാല്‍ റസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടക്കും. 14- ന് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. 15-ന് നടക്കുന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളം പ്രമോദ് നാരായണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 2024 ജൂലൈ ഒന്നിന് നടപ്പാക്കേണ്ട ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാനുള്ള കമ്മീഷനെ ഉടന്‍ നിയമിക്കണമെന്നും മെഡിസെപ് അപാകത പരിഹരിക്കണം, കുടിശ്ശികയായ എല്ലാ അനൂകൂല്യങ്ങളും സമയബന്ധിതമായി അനുവദിക്കണം, ഹയര്‍ സെക്കന്‍ഡറിയില്‍ അനുവദിച്ചതു പോലെ ശമ്പള സ്‌കെയിലോടു കൂടി പ്രിന്‍സിപ്പല്‍ തസ്തിക അനുവദിക്കണമെന്നുള്ള ഒട്ടേറെ കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. സമ്മേളനത്തില്‍ 250 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് എന്‍.വി.എല്‍.എ സംസ്ഥാന ചെയര്‍മാന്‍ ഷാജി പാരിപ്പള്ളി, സംസ്ഥാന പ്രസിഡന്റ് പി.ടി.ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി കെ.ഗോപകുമാര്‍, ട്രഷറര്‍ ആര്‍.സജീവ് എന്നിവര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂട്ടബലാത്സം​ഗമെന്ന് സംശയം ; പ്രതിയെന്ന് സംശയിക്കുന്ന...

0
പത്തനംതിട്ട : ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന...

മമത ബാനർജിക്ക് തിരിച്ചടി ; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ...

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന...

0
പത്തനംതിട്ട : സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം....

ടിനി ടോമിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം ; കോടതിയെ സമീപിച്ച് അന്‍സിബ...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ...