എത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനം ; ആകാശത്തെ ആശങ്കയൊഴിയുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ആകാശത്തെ ആശങ്കയൊഴിയുന്നു. എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെതുടര്‍ന്ന് ഉയര്‍ന്ന ചാരവും പുകയും ഇന്ത്യൻ ആകാശത്തു നിന്ന് പൂർണമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചാരവും കരിമേഘപടലവും ചൈനീസ് ഭാഗത്തേക്ക് നീങ്ങി. ചാരവും പുകയും നീങ്ങിയത് ഇന്ത്യയിലെ വിമാന സർവീസുകൾക്ക് ആശ്വാസമാകും. അതേസമയം, ജാഗ്രതയ്ക്കുള്ള ഡിജിസിഎ നിർദ്ദേശം തുടരും. എത്യോപ്യയിലെ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്നാണ് കരിമേഘപടലം ഇന്ത്യൻ ആകാശത്തും വ്യാപിച്ചത്. ചൊവ്വാഴ്ച രാത്രി 10:30 ഓടെ ചാരം മേഘങ്ങൾ നീങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച രാത്രിയാണ് കരിമേഘപടലം ഇന്ത്യയിലെത്തിയത്. രാജ്യത്തെ വിമാന സർവീസുകളെ മേഘപടലം സാരമായി ബാധിച്ചിരുന്നു. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തു. ആശങ്കപ്പെടാനില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു ദില്ലിയിലെ വായു മലിനീകരണത്തെ ചാരം ബാധിച്ചില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലിനീകരണം ഇന്നലത്തെക്കാൾ കൂടിയിട്ടില്ലെന്നാണ് വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...