Friday, July 4, 2025 3:06 pm

വണ്ടി വാങ്ങാതെ സ്വന്തമാക്കാം, പുതിയ പദ്ധതിയുമായി ഫോക്‌സ്‌വാഗണ്‍

For full experience, Download our mobile application:
Get it on Google Play

പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ എത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചര്‍ സേവന കമ്പനിയായ ഒറിക്‌സുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍.

പോളോ, വെന്റോ, ടി-റോക്ക് മോഡലുകളാണ് ഫോക്‌സ്‌വാഗണ്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിക്ക് കീഴില്‍ വാഗ്‍ദാനം ചെയ്യുന്ന മോഡലുകള്‍. കാറുകള്‍ 2, 3, അല്ലെങ്കില്‍ 4 വര്‍ഷത്തേക്ക് ലീസിംഗ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

തുടക്കത്തില്‍ ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ 30 ഔട്ട്ലെറ്റുകളില്‍ കാര്‍ നിര്‍മ്മാതാവ് പദ്ധതി ആരംഭിക്കും. പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 23 ന് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ടൈഗൂണ്‍ എസ്‌യുവിയെ ഫോക്‌സ്‌വാഗണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഘട്ടം ഘട്ടമായി ഇന്ത്യയിലുടനീളം സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ പുറത്തിറക്കുമെന്നും ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

കാര്‍ സബ്‍സ്‍ക്രിപ്ഷന്‍ പദ്ധതി രാജ്യത്ത് ജനപ്രീതി നേടുന്നതായും പ്രത്യേകിച്ച് നഗര യുവ മധ്യവര്‍ഗക്കാര്‍ക്കിടയില്‍, സൗകര്യപ്രദമായ ഉടമസ്ഥാവകാശ അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്‍ത പറഞ്ഞു.

പുതിയ ഉടമസ്ഥത, ഉപയോഗ മോഡലുകള്‍ എന്നിവയോടുള്ള പക്ഷപാതിത്വത്തോടെ മൊബിലിറ്റി സ്‌പേസ് സമീപകാലത്ത് കാര്യമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നാണ് പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഒറിക്‌സ് ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് (OAIS) മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സന്ദീപ് ഗംഭീര്‍ പറഞ്ഞത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ ; വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ത​ട​സ​പ്പെ​ട്ടു

0
പ​ത്ത​നം​തി​ട്ട : വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ത​ട​സ​പ്പെ​ട്ടു. പ്ര​തി​കൂ​ല...

വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

0
പുണെ: വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി....

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാൻ വിജയ്‌

0
ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്...

പട്ടിക വർഗ വികസന വകുപ്പും റാന്നി ബി.ആർ സിയും സംയുക്തമായി ഉന്നതികളിൽ പഠനം...

0
റാന്നി : കേരള സർക്കാരിൻ്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ...