കോട്ടയം: ജില്ലാ വോളിബോൾ അസോസിയേഷന്റെയും വി.കോട്ടയം വിജ്ഞാനപോഷിണി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ജില്ലാ സീനിയർ വോളിബോൾ മത്സരങ്ങൾ വിജ്ഞാനപോഷിണി ഗ്രൗണ്ടിൽ ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ജില്ലയിലെ വിവിധ വോളിബോൾ ടീമുകൾ പങ്കെടുക്കുന്നുണ്ട്. 26 ന് രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കോന്നി ബ്ലോക്ക് മെമ്പർ കെ ആർ പ്രമോദ് അധ്യക്ഷത വഹിക്കുകയും ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ജയകൃഷ്ണൻ സ്വാഗതം അറിയിച്ച ചടങ്ങിൽ കടമ്മനിട്ട കരുണാകരൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി ഹരികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് മെമ്പർ നിഷാ മനോജ്,എംആർ അഭിലാഷ്, രാജേഷ് നെല്ലിക്കാല, പി.ജെ വിശ്വനാഥൻ നായർ, ആനന്ദ വിഷ്ണു കെ.എസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ ആശംസകൾ അറിയിച്ചു.
26 ആം തീയതി രാവിലെ നടന്ന മത്സരങ്ങളിൽ നവ കേരള – അങ്ങാടിക്കൽ മലയാലപ്പുഴയെ( 25 -12, 25- 20) എന്നീ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ സൗത്ത് ക്ലബ്ബ് പത്തനംതിട്ട കലാം. കല്ലേലിത്തോട്ടത്തെ പരാജയപ്പെടുത്തി സെമിഫൈനൽ മത്സരങ്ങൾ നാളെ 27 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഫൈനൽ മത്സരങ്ങൾ വൈകിട്ട് 4 മണിക്ക് നടക്കുന്നതാണ്. വിജയികൾക്ക് ഡാനിക്കുട്ടി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് നെടി വിളയിൽ എൻ.ഡി വർഗ്ഗീസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്.