Thursday, May 15, 2025 1:30 pm

യാത്രയ്‌ക്കിടയിലെ ഛര്‍ദ്ദി, ഓക്കാനം തലകറക്കം പേടിസ്വപ്നമോ? പരിഹരിക്കാം ഇവ ശ്രദ്ധിച്ചാല്‍

For full experience, Download our mobile application:
Get it on Google Play

യാത്രകള്‍ സന്തോഷപൂര്‍വ്വമല്ലെങ്കില്‍ എങ്ങനെ ആസ്വദിക്കാനാകും? എന്നാല്‍ യാത്രയിലെ ശാരീരിക ബുദ്ധിമുട്ടുണ്ടായാലോ? ആ യാത്ര അലങ്കോലമാകുമെന്നുള്ളത് ഉറപ്പാണ്. അത്തരത്തില്‍ യാത്രകളില്‍ പലരും സ്ഥിരം അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടാണ് ഛര്‍ദ്ദിയും തലകറക്കവുമൊക്കെ. യാത്രയ്‌ക്കിടയില്‍ ഛര്‍ദ്ദിക്കുകയും ഓക്കാനിക്കുകയും തലകറക്കം വരുകയുമൊക്കെ ചെയ്യുന്നവര്‍ക്ക് യാത്രാവേളകള്‍ പലപ്പോഴും പേടിസ്വപ്‌നങ്ങളാണ്. മോഷന്‍ സിക്‌നസ്‌ , കൈനറ്റോസിസ്‌ എന്നെല്ലാമാണ്‌ ഈ രോഗാവസ്ഥയ്‌ക്ക്‌ പേര്‌. നിയന്ത്രിക്കാനാവാത്ത ഓക്കാനം, ഛര്‍ദ്ദി, തലകറക്കം, വിയര്‍പ്പ്‌ എന്നിവയെല്ലാമാണ്‌ മോഷന്‍ സിക്ക്‌നസ്‌ ലക്ഷണങ്ങള്‍. ഇതുമാത്രമല്ല ഉത്‌കണ്‌ഠ, സമ്മര്‍ദം, ക്ഷീണം എന്നിവയുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ കൂടും. മൂന്നില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്‌ മോഷന്‍ സിക്ക്‌നസ്‌.

കാര്‍, ബസ്, ബോട്ട്, വിമാനം, ട്രെയിൻ ഇവയില്‍ യാത്ര പോകുമ്പോള്‍ ഇത്‌ സംഭവിക്കാം. കൂടാതെ മറ്റു ചിലര്‍ക്ക് എ സി ഇട്ട വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴാകും ഇത്തരത്തില്‍ അനുഭവപ്പെടുന്നത്. ഒരു ജയന്റ്‌ വീലില്‍ കയറിയാല്‍ പോലും ഇത്‌ സംഭവിച്ചെന്ന്‌ വരാം. യാത്ര തുടങ്ങിയ ഉടനെയോ അല്ലെങ്കില്‍ ഒരു മണിക്കൂറിന്‌ ശേഷമോ ആണ് മോഷന്‍ സിക്‌നസിന്റെ ലക്ഷണങ്ങള്‍ കാണുന്നത്. ചെവിയുടെ ആന്തരിക ഭാഗം നല്‍കുന്ന സെന്‍സറി വിവരങ്ങളും കണ്ണുകള്‍ തലച്ചോറിന്‌ നല്‍കുന്ന ദൃശ്യങ്ങളുടെ വിവരവും തമ്മിലുള്ള പൊരുത്തക്കേട്‌ മൂലം തലച്ചോറിന്‌ ഉണ്ടാക്കുന്ന ആശയക്കുഴപ്പമാണ്‌ മോഷന്‍ സിക്ക്‌നസിന്റെ കാരണം. കണ്ണുകളും കൈകാലുകളും ചെവിക്കുള്ളിലെ ബാലന്‍സ്‌ നിലനിര്‍ത്തുന്ന എന്‍ഡോലിംഫ്‌ ദ്രാവകവുമെല്ലാം തലച്ചോറിലേക്ക്‌ അയയ്ക്കുന്ന സന്ദേശങ്ങള്‍ വിലയിരുത്തിയാണ്‌ നാം ചലിക്കുകയാണോ അനങ്ങാതിരിക്കുകയാണോ എന്നെല്ലാം തലച്ചോര്‍ അറിയുന്നത്‌. യാത്രാവേളയില്‍ ഈ സന്ദേശങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേട്‌ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുകയും ഇത് മോഷന്‍ സിക്ക്‌നസിലേക്ക്‌ നയിക്കുകയും ചെയ്യുന്നു.

യാത്രകളുടെ ദൈര്‍ഖ്യവും വ്യക്തിയെയും അടിസ്ഥാനപ്പെടുത്തി മോഷന്‍ സിക്ക്‌നസിന്റെ തീവ്രത വ്യത്യാസപ്പെടും. സ്‌ത്രീകളിലും സൂക്ഷ്‌മസംവേദനത്വമുള്ള ആന്തരിക ചെവിയുള്ളവരിലും മോഷന്‍ സിക്ക്‌നസ്‌ കാണപ്പെടാം. ചിലരില്‍ പാരമ്ബര്യമായും ഇത്‌ കണ്ടെന്ന്‌ വരാം. കുട്ടികളില്‍ രണ്ട്‌ വയസ്സിന്‌ ശേഷമാണ്‌ മോഷന്‍ സിക്ക്‌നസ്‌ വരുന്നത്‌. മോഷന്‍ സിക്ക്‌നസ് ഒഴിവാക്കാനും ലക്ഷണങ്ങള്‍ ലഘൂകരിക്കാനുമുള്ള മാർഗങ്ങള്‍ ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ ഡോ. ഗീത മത്തായി നിര്‍ദേശിച്ച ചില മാർഗങ്ങള്‍ ചുവടെ കൊടുക്കുന്നു: ആന്റിഹിസ്‌റ്റമിന്‍, ആന്റിമെറ്റിക്‌സ്‌ മരുന്നുകളും മോഷന്‍ സിക്ക്‌നസ് ലഘൂകരിക്കാന്‍ ഉപയോഗിക്കാവുന്നതാണ്‌. എന്നാല്‍ ഇവ പലതും ക്ഷീണം ഉണ്ടാക്കുന്നവയാണ്‌. ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്ന അളവില്‍ വേണം ഇവ ഉപയോഗിക്കേണ്ടത്. യാത്ര തുടങ്ങുന്നതിന്‌ ഒരു മണിക്കൂര്‍ മുന്‍പ്‌ ഇവ കഴിക്കേണ്ടതാണ്‌.

∙ കൈത്തണ്ടയില്‍ പി-6(നയ്‌ ഗുന്‍) എന്ന പ്രഷര്‍ പോയിന്റ്‌ ഉണ്ട്‌. ഇതിന്റെ ഇരു വശങ്ങളിലും മാറി മാറി മസാജ്‌ ചെയ്‌ത്‌ രണ്ട്‌ മിനിറ്റ് നേരത്തേക്ക്‌ മര്‍ദ്ദം ചെലുത്തുന്നത്‌ ഏത്‌ കാരണം മൂലമുള്ള ഓക്കാനം കുറയ്‌ക്കാനും സഹായകമാണ്‌. കൈത്തണ്ടയിലെ ഈ പോയിന്റിന്‌ മര്‍ദ്ദം കൊടുക്കാന്‍ സഹായിക്കുന്ന മോഷന്‍ സിക്ക്‌നസ്‌ ബാന്‍ഡുകളും (സീ ബാന്‍ഡ്‌) ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. യാത്രയ്‌ക്ക്‌ അര മണിക്കൂര്‍ മുന്‍പ്‌ ഇവ കയ്യില്‍ അണിയണം. യാത്ര തീരും വരെ ഇവ കയ്യില്‍ ധരിക്കാം. രണ്ട്‌ കൈത്തണ്ടയിലും ഓരോന്ന്‌ ധരിക്കാവുന്നതാണ്‌.

  • കാറിന്റെയോ ബസിന്റെയോ മുന്‍ സീറ്റില്‍ ഇരുന്ന്‌ ദൂരത്തുള്ള ഒരു നിശ്ചിത സ്ഥാനത്ത്‌ കണ്ണുറപ്പിക്കുക. ഇത്‌ കണ്ണും കാതും തമ്മിലുള്ള സന്ദേശങ്ങളിലെ പൊരുത്തക്കേട്‌ കുറയ്‌ക്കും

* ഫ്‌ളൈറ്റിലും ട്രെയിനിലും ജനലിനു സമീപമുള്ള സീറ്റ്‌ തെരഞ്ഞെടുക്കുക

  • സാധ്യമായ പക്ഷം കണ്ണടച്ച്‌ കിടക്കുകയോ ഉറങ്ങുകയോ ചെയ്യുക

* മദ്യം, കഫീന്‍ ചേര്‍ത്ത പാനീയങ്ങള്‍ എന്നിവ യാത്രാവേളയില്‍ ഒഴിവാക്കുക

  • ചെറിയ അളവില്‍ ഭക്ഷണം ഇടയ്‌ക്കിടെ കഴിക്കാം
  • പുകവലി ഒഴിവാക്കുക
  • ആവശ്യത്തിന്‌ വെള്ളം കുടിക്കുക
  • ഇടയ്‌ക്കിടെ വണ്ടി നിര്‍ത്തി പുറത്തിറങ്ങുക
  • പാട്ട്‌ കേള്‍ക്കുക
  • ഇഞ്ചി ചേര്‍ത്ത ലോസേഞ്ചുകള്‍ ഓക്കാനം കുറയ്‌ക്കും
ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തപാൽ വോട്ടുകൾ പൊട്ടിച്ചെന്ന ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ചെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ്...

ഖൈ​ത്താ​നി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം

0
കു​വൈ​ത്ത് സി​റ്റി : ഖൈ​ത്താ​നി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം. ക​ഴി​ഞ്ഞ ദി​വ​സം...

ശക്തമായ ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ആ​റ​ളം ഫാ​മി​ൽ വ​ൻ കൃ​ഷിനാ​ശം

0
പേ​രാ​വൂ​ർ: ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ആ​റ​ളം ഫാ​മി​ൽ വ​ൻ കൃ​ഷി നാ​ശം. മേ​ഖ​ല​യി​ലെ...

കടുവ ആക്രമണം ; തെരച്ചിലിനായി മുത്തങ്ങയില്‍ നിന്നും കുങ്കിയാനകള്‍ ഉള്‍പ്പെട്ട സംഘം പുറപ്പെട്ടു

0
മലപ്പുറം: മലപ്പുറം കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രദേശത്ത്...