വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൽ ; പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിന്‍ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ രാവിലെ 10 മണിക്ക് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. തെരഞ്ഞടുപ്പ് കമ്മീഷന്റെ ഒത്താശയോടെ രാജ്യത്തൊട്ടാകെ നരേന്ദമോഡി സർക്കാർ നടത്തുന്ന വോട്ടുകൊള്ളക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടുചോരി സമര പരിപാടികളുടെ ഭാഗമായി എ.ഐ.സി.സി അഞ്ച് കോടി ഒപ്പുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള സിഗ്നേച്ചർ ക്യാമ്പയിന്‍ ആണ് നടക്കുന്നത്.

സിഗ്നേച്ചർ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി നിർവഹിക്കും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ നേതാക്കൾ പ്രസംഗിക്കും. ജില്ലാതല ഉദ്ഘാടനങ്ങൾക്ക് ശേഷം ബ്ലോക്ക്, മണ്ഡലംതല ഉത്ഘാടനങ്ങളും തുടർന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഗൃഹസമ്പർക്ക പരിപാടിയിൽ ഭവനങ്ങൾ സന്ദർശിച്ച് ഒപ്പുകൾ ശേഖരിച്ച് ജില്ലാ കോൺഗ്രസ് കമ്മിയുടെ നേതൃത്വത്തിൽ എ.ഐ.സി.സി ക്ക് കൈമാറുമെന്ന് ഡി.സി.സി അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

 കാലാവസ്ഥാ അലർട്ടുകളെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി.അനിൽകുമാർ

0
തിരുവനന്തപുരം: കാലാവസ്ഥാ അലർട്ടുകളെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി. അനിൽകുമാർ. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടെങ്കിൽ...

തൃശൂരില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

0
തൃശൂര്‍: തൃശൂര്‍ ചാവക്കാട് മണത്തലയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു. നഗരത്തിൽ...