തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് അവസാന ലാപ്പിലേക്ക്. ഇനിയും രണ്ടു മണിക്കൂറില്‍ താഴെ മാത്രമാണ് വോട്ടെടുപ്പു ശേഷിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് അരുവിക്കര മണ്ഡലത്തിലാണ്. 63.59 ശതമാനം.
നെടുമങ്ങാടാണ് വോട്ടിങില്‍ രണ്ടാമത്. 62.66 ശതമാനം പേര്‍ മണ്ഡലത്തില്‍ വോട്ട് ചെയ്തു. വാമനപുരം(62.56), കാട്ടാക്കട (62.54), പാറശാല (62.40), കഴക്കൂട്ടം (62.27) എന്നിങ്ങനെയാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ മറ്റു മണ്ഡലങ്ങള്‍. അതേസമയം സംസ്ഥാനത്ത് പോളിംഗ് ശതമാനം വൈകിട്ട് നാലിന് 63.62 ശതമാനമായി. പുരുഷന്‍മാര്‍ 64.62 ശതമാനവും സ്ത്രീകള്‍ 62.94 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 30.10 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.