പാലക്കാട് : സെന്റ് സെബാസ്റ്റ്യന്‍ സ്കൂളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് വൈകുന്നു. ഇവിടെ മൂന്നാമത് എത്തിച്ച യന്ത്രവും പണിമുടക്കി. ഒടുവില്‍ ആദ്യം പണിമുടക്കിയ യന്ത്രം തകരാര്‍ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാവിലെ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് രണ്ടാമത് യന്ത്രം എത്തിച്ചിരുന്നു. എന്നാല്‍ ഇത് പണിമുടക്കിയതോടെ മൂന്നാമത് മറ്റൊരു യന്ത്രം എത്തിച്ചു. എന്നാല്‍ ഇതും തകരാറിലാവുകയായിരുന്നു.
ഇതേത്തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോളിങ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. മുഴുവനാളുകളും വോട്ടുചെയ്തെന്ന് ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി. നിരവധി പേര്‍ വോട്ട് ചെയ്യാതെ മടങ്ങിയതായി പ്രവര്‍ത്തകര്‍ ആരോപിച്ചു.