കോന്നി: കോന്നി റിപ്പബ്ലിക്കൻ വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കന്ററിയുടെ പ്രവേശനോത്സവം ‘വോയജ് 2025’ എന്ന പേരിൽ സംഘടിപ്പിച്ചു. 2024-25 അധ്യയനവർഷം ഹയർ സെക്കന്ററി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കോടെ എല്ലാ വിഷയങ്ങൾക്കും ‘എ പ്ലസ് ‘ ഗ്രേഡ് കരസ്ഥമാക്കിയ അലൻ സജി ജോൺ, അനോക് ഡേവിഡ് തോമസ്, ഗോവിന്ദ് ജെ. എന്നീ കുട്ടികൾ ചേർന്നാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സ്കൂൾ പി.ടി.എ. പ്രസിഡന്റ് മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ എൻ. മനോജ് മുഖ്യപ്രഭാഷണം നടത്തി.
ഹയർ സെക്കന്ററി വൊക്കേഷണൽ വിഭാഗം പ്രിൻസിപ്പാൾ സന്തോഷ് കുമാർ എം. എസ്., റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗം എസ്. സന്തോഷ് കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ആർ.സുരേഷ് കുമാർ, അധ്യാപകനായ പ്രമോദ് കുമാർ ടി., ആതിര ജെ. നായർ എന്നിവർ സംസാരിച്ചു. അധ്യാപകരായ അൻസ അച്ചൻകുഞ്ഞ്, ശിൽപ എസ്. ജ്യോതി, രാജിമോൾ വി.കെ., ഗിരീഷ് കുമാർ എന്നിവർ പുതിയ അധ്യയനവർഷത്തെ കോഴ്സുകൾ സംബന്ധിച്ച വിവരങ്ങളും പൊതുനിർദ്ദേശങ്ങളും കുട്ടികൾക്ക് നൽകി.