ദുബായ്: യുഎഇ സൈബര്‍ നിയമം കര്‍ശനമായുളള രാജ്യങ്ങളില്‍പ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ നിരവധി സൈറ്റുകള്‍ തുറക്കാന്‍ സാധിക്കില്ല. പലതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിപിഎന്‍ ഉപയോഗിച്ചാല്‍ പല സൈറ്റുകളും തുറക്കാന്‍ സാധിക്കും. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിപിഎന്‍ ഉപയോഗിച്ചാല്‍ കര്‍ശന ശിക്ഷ ലഭിക്കും. 5,00,000 ദിര്‍ഹം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ലഭിക്കാനുന്ന ശിക്ഷയാണ് ഇത്. 2021 ലെ യുഎഇ നിയമം 34 അനുസരിച്ച് നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് വിപിഎന്‍ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണ്. യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങള്‍ വിപിഎന്‍ ഉപയോഗിക്കുന്നതിനെ പ്രേത്സാഹിപ്പിക്കുന്നില്ല.
യുഎഇയുടെ ടെലി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി ആണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിപിഎന്‍ ഉപയോഗിക്കുന്നതിന് വിലക്കില്ല എന്ന രീതിയില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര കാര്യങ്ങള്‍ക്കായി ഇനി മുതല്‍ വിപിഎന്‍ ഉപയോഗിക്കാന്‍ സാധിക്കും. യുഎഇയില്‍ വാട്‌സാപ് വിഡിയോ ഓഡിയോ കോളുകള്‍ വിളിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഇവ വിപിഎന്‍ ഉപയോഗിച്ച് ചെയ്യാന്‍ സാധിക്കും. രാജ്യത്ത് സ്‌കൈപ്പ്, ഫേസ്‌ടൈം, ഡിസ്‌കോര്‍ഡ്, ഐഎംഒ, ഡേറ്റിങ് ആപ്പുകള്‍ എന്നിവയിലൂടെ ഓഡിയോ വിഡിയോ കോളുകള്‍ ചെയ്യാന്‍ സാധിക്കും എന്ന് നോര്‍ഡ് സെക്യൂരിറ്റി പറയുന്നു.
വിപിഎന്‍ ഉപയോഗിച്ച് വാട്‌സാപ് കോള്‍ ചെയ്യുമ്പോള്‍ യുഎഇയിലെ ഐപി അഡ്രസ് മറച്ചുവച്ച് മറ്റു രാജ്യങ്ങളിലെ ഐപി അഡ്രസ് ആണ് കാണുന്നത്. അത് നിയമപരമായി ലഭ്യമല്ല. നിരോധിതമായ ഉളളടക്കമുളള വെബ്‌സൈറ്റുകള്‍, ഗെയിമുകള്‍ ഒന്നും ഇവിടെ ഉപയോഗിക്കാന്‍ പാടില്ല. ഇതെല്ലാം നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ആണ്. ഇന്ത്യയില്‍ വാട്‌സാപ് വിഡിയോ ഓഡിയോ കോളുകള്‍ വിളിക്കാന്‍ സാധിക്കും. എന്നാല്‍ യുഎഇയില്‍ വാട്‌സാപ് വിഡിയോ ഓഡിയോ കോളുകള്‍ വിളിക്കാന്‍ സാധിക്കില്ല. ബോട്ടിമിലൂടെയാണ് പലരും നാട്ടിലേക്ക് വിളിക്കുന്നത്. യുഎഇയില്‍ ആദ്യമായി വരുന്നവര്‍ക്ക് ബോട്ടിമിലൂടെയുള്ള കോളുകള്‍ അത്ര ഇഷ്ടമാകില്ല. പിന്നീട് അത് ശീലമാകും. നാട്ടില്‍ കൂടുതല്‍ ആളുകളും ബോട്ടിമം ഉപയോഗിക്കില്ല. വാട്‌സാപ് ആണ് എല്ലാവര്‍ക്കും പ്രിയം. നിയമപരമല്ലാത്ത കാര്യങ്ങള്‍ക്ക് വിപിഎന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. ഗോ ചാറ്റ്, ബോട്ടിം, ഗൂഗിള്‍ മീറ്റ്, സ്‌കൈപ്, ടീംസ് എന്നിവ ഉപയോഗിച്ച് കോളുകള്‍ വിളിക്കാം.