തിരുവനന്തപുരം : സിപിഎമ്മിന്‍റെ മുതിർന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ ഭരണ പരിഷ്ക്കാര കമ്മിഷൻ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനം. മൂന്ന് റിപ്പോർട്ടുകൾ കൂടി സമർപ്പിച്ചശേഷം ഔദ്യോഗികമായി രാജിക്കത്ത് നൽകാനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞു.
ഇന്നലെ വിഎസ് ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാർട്ടൺഹില്ലിലെ വസതിയിലേക്കാണ് താമസം മാറിയത്. നേരത്തെ ആലപ്പുഴയിലെ വീട്ടിലേക്കു മാറുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു. വിഎസിന് ആലപ്പുഴയിലേക്കു മടങ്ങാൻ താൽപര്യമുണ്ടെങ്കിലും ചികിൽസയുടെ സൗകര്യത്തിനായി തിരുവനന്തപുരത്ത് തുടരാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. 2016 ഓഗസ്റ്റ് ആറാം തീയതിയാണ് വിഎസിനെ ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാനായി നിയമിച്ചത്