തിരുവനന്തപുരം : ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ഈമാസം വരെയുള്ള പെന്ഷന് കുടിശിക തുക പൂര്‍ണമായും ഈ മാസം വിതരണം ചെയ്യുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഈ മാസംവരെ 222. 58 കോടി രൂപയാണ് വിതരണം ചെയ്യുന്നത് . ഇതില്‍ 56 കോടി രൂപ ഈ-പേയ്മെന്റ് സംവിധാനത്തിലൂടെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്കി കഴിഞ്ഞു.
ബാക്കി ഈ മാസം തന്നെ അക്കൗണ്ടിലേക്ക് നല്‍കും . സംസ്ഥാനത്തെ 26 .8 ലക്ഷം കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രകാരമുള്ള 491.25 കോടി രൂപയും ഈയാഴ്ച തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
ഇതുകൂടാതെ 2018 ലെ പ്രളയത്തില്‍ കാര്‍ഷിക നഷ്ടം ഉണ്ടായ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരമായി 26 കോടി രൂപയും മറ്റു പ്രകൃതിക്ഷോഭങ്ങളിലെ നഷ്ടപരിഹാരമായി 4.38 കോടി രൂപയും ഈയാഴ്ച തന്നെ കര്‍ഷകര്‍ക്ക് നല്കാന് സാധിക്കുമെന്ന് കൃഷി മന്ത്രി വ്യക്തമാക്കി .