ഉശിരുള്ള നായര്‍ മണിയടിക്കും, ഇല നക്കി നായര്‍ പുറത്തടിക്കും’ ; റിജിലിനെ പിന്തുണച്ച് വി.ടി ബൽറാം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി അടക്കമുള്ളവരെ മര്‍ദിച്ച നടപടിയെ വിമര്‍ശിച്ച്‌ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം. ക്ഷേത്ര പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള പി കൃഷ്ണപിള്ളയുടെ ഗുരുവായൂര്‍ സത്യാഗ്രഹം ഓര്‍മിപ്പിച്ചു കൊണ്ടാണ് വി.ടി ബല്‍റമിന്റെ വിമര്‍ശനം.

കൃഷ്ണപിള്ളയുടെ സമാധാനപരമായ ആ സമര നീക്കത്തോട് അതിക്രൂരമായ മര്‍ദനങ്ങളിലൂടെയാണ് ജാതി പ്രമാണിമാരുടെ ഗുണ്ടകള്‍ പ്രതികരിച്ചതെന്നും അതിന് കൃഷ്ണപിള്ള പറഞ്ഞ മറുപടി ചരിത്രത്തിന്റെ ഭാഗമാണെന്നും ബല്‍റാം കുറിച്ചു. ‘ഉശിരുള്ള നായര്‍ മണിയടിക്കും ഇല നക്കി നായര്‍ പുറത്തടിക്കും’ എന്നായിരുന്നു കൃഷ്ണപിള്ള മര്‍ദനത്തെക്കുറിച്ച്‌ പ്രതികരിച്ചത്.

”കണ്ണൂരില്‍ കെ റെയിലിനെതിരെ സമാധാനപരമായി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം, ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ നടത്തിയ അക്രമത്തെ ന്യായീകരിച്ചും സമരം ചെയ്യാനെത്തിയവരെ പരിഹസിച്ചും അര്‍മ്മാദിക്കുന്നവരോട് പറയാനുള്ളത് പണ്ട് കൃഷ്ണപിള്ള പറഞ്ഞതിന്റെ കാലികമായ ആവര്‍ത്തനം മാത്രമാണ്. ഉശിരുള്ള യുവജന സംഘടനാ പ്രവര്‍ത്തകള്‍ ജനങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തും, കെ-ഭൂതത്തിന്റെ ഇലനക്കികളായ യുവജന സംഘടനക്കാര്‍ അവരുടെ പുറത്തടിക്കും”- ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ക്ഷേത്ര പ്രവേശനമാവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ഗുരുവായൂര്‍ സത്യാഗ്രഹ സമയത്ത് പി കൃഷ്ണപിള്ള എന്ന യുവ കോണ്‍ഗ്രസ് വളണ്ടിയര്‍ അമ്പലത്തിനകത്ത് കയറി മണിയടിച്ചു. ജാതിയുടെ തട്ടുകള്‍ വച്ച്‌ നോക്കുമ്പോള്‍ കൃഷ്ണപിള്ളക്ക് അന്നും ക്ഷേത്രപ്രവേശനത്തിന് വിലക്കില്ല. എന്നാല്‍ തങ്ങളല്ലാത്ത മറ്റ് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് ജാതിമേധാവിത്വത്തിനെതിരെ അന്ന് ആ സത്യാഗ്രഹികള്‍ മുന്നോട്ടുവന്നത്.

കൃഷ്ണപിള്ളയുടെ സമാധാനപരമായ ആ സമര നീക്കത്തോട് ജാതി പ്രമാണിമാരുടെ ഗുണ്ടകള്‍ പ്രതികരിച്ചത് അതിക്രൂരമായ മര്‍ദ്ദനങ്ങളിലൂടെയാണ്. അദ്ദേഹത്തെയവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. സ്വയം നായരായിട്ടും മറ്റ് നായര്‍ പ്രമാണിമാരുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതിനേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കൃഷ്ണപിള്ള പറഞ്ഞ മറുപടി ചരിത്രത്തിന്റെ ഭാഗമാണ്. “ഉശിരുള്ള നായര്‍ മണിയടിക്കും ഇല നക്കി നായര്‍ പുറത്തടിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് കണ്ണൂരില്‍ കെ റെയിലിനെതിരെ സമാധാനപരമായി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ നടത്തിയ അക്രമത്തെ ന്യായീകരിച്ചും സമരം ചെയ്യാനെത്തിയവരെ പരിഹസിച്ചും അര്‍മ്മാദിക്കുന്നവരോട് പറയാനുള്ളത് പണ്ട് കൃഷ്ണപിള്ള പറഞ്ഞതിന്റെ കാലികമായ ആവര്‍ത്തനം മാത്രമാണ്. ഉശിരുള്ള യുവജന സംഘടന ജനങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തും കെ-ഭൂതത്തിന്റെ ഇലനക്കികളായ യുവജന സംഘടനക്കാര്‍ അവരുടെ പുറത്തടിക്കും. ഇതിനേക്കാള്‍ വലിയ മിലിഷ്യയുടെ അകമ്പടിയോട് കൂടിയാണ് ബുദ്ധദേവ് ഭട്ടാചാര്യ പശ്ചിമ ബംഗാളില്‍ സിംഗൂരിലും നന്ദിഗ്രാമിലുമൊക്കെ ജനങ്ങളെ വെല്ലുവിളിക്കാന്‍ നോക്കിയത് എന്നും മറക്കണ്ട. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നത് ഈ ലോകം പലപ്പോഴായി കാണേണ്ടിവന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...