Thursday, July 10, 2025 8:53 am

കോടിയേരി നല്ലൊരു പെരുന്നാള്‍ ദിനത്തില്‍ കുത്തിത്തിരിപ്പുമായി ഇറങ്ങി : ബെല്‍റാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോടിയേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം. രമേശ് ചെന്നിത്തലയ്‌ക്കെതിരെ ദേശാഭിമാനി മുഖപ്രസം​ഗത്തില്‍ കോടിയേരി എഴുതിയ ലേഖനത്തിന് മറുപടിയായാണ് ബല്‍റാം രം​ഗത്ത് വന്നത്. എത്ര വൃത്തികെട്ട മനസ്സിന്റെ ഉടമയാണ് ഈ കോടിയേരി ബാലകൃഷ്ണന്‍ എന്ന് ബല്‍റാം കുറിച്ചു. നല്ലോരു പെരുന്നാള്‍ ദിവസമായിട്ട് രാവിലെ തന്നെ കുത്തിത്തിരിപ്പും വര്‍ഗീയതയുമായി ഇറങ്ങിയിട്ടുണ്ട് കക്ഷി. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതാവുമ്പോള്‍ ബിലോ ദ ബെല്‍റ്റ് അടികളുമായി പ്രത്യാക്രമണത്തിന് ശ്രമിക്കുക എന്നത് എന്നും സിപിഎമ്മിന്റെ രീതിയാണ്. അക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയെന്നോ പോരാളി ഷാജി എന്നോ ഉള്ള വ്യത്യാസമൊന്നുമില്ലെന്നും ബല്‍റാം പറയുന്നു.

വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

എത്ര വൃത്തികെട്ട മനസ്സിന്റെ ഉടമയാണ് ഈ കോടിയേരി ബാലകൃഷ്ണന്‍! നല്ലോരു പെരുന്നാള്‍ ദിവസമായിട്ട് രാവിലെ തന്നെ കുത്തിത്തിരിപ്പും വര്‍ഗീയതയുമായി ഇറങ്ങിയിട്ടുണ്ട് കക്ഷി. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാന്റെ രീതിയാണ്. അക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി എന്നോ പോരാളി ഷാജി എന്നോ ഉള്ള വ്യത്യാസമൊന്നുമില്ല.

പിണറായി സര്‍ക്കാരിന്റെ കടുംവെട്ടുകളേയും കൊള്ളരുതായ്മകളേയും ജനമധ്യത്തില്‍ തുറന്നു കാട്ടുക എന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ ഉത്തരവാദിത്തമാണ്. അദ്ദേഹം അത് ഭംഗിയായി നിര്‍വ്വഹിക്കുന്നതുകൊണ്ടാണ് ഈ സര്‍ക്കാരിന്റെ കാട്ടു കൊള്ളകള്‍ ഇന്ന് കേരളം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യുന്ന സാഹചര്യം ഇവിടെ ഉണ്ടായി വന്നത്. ആദ്യകാലങ്ങളില്‍ പ്രതിപക്ഷ നേതാവിനേയും അദ്ദേഹമുയര്‍ത്തിയ ആരോപണങ്ങളേയും പുച്ഛിച്ച്‌ തളളാനും മുഖ്യമന്ത്രിക്ക് ഏകപക്ഷീയമായ പിന്തുണ അര്‍പ്പിക്കാനും മത്സരിച്ച മാധ്യമങ്ങളൊക്കെ മെല്ലെ മെല്ലെ കളം മാറ്റിത്തുടങ്ങിയതും ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ പലതിലും ഒളിച്ചു കളിക്കുകയാണെന്നുമുള്ള ബോധ്യം എല്ലാവര്‍ക്കും ഉണ്ടായിവന്നതിന്റെ ഭാഗമായാണ്. ഇതൊക്കെയാണിപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റേയും കൂട്ടരുടേയും സമനില തെറ്റിച്ചിരിക്കുന്നത്.

കോടിയേരി ബാലകൃഷ്ണന്‍ ദീര്‍ഘകാലം ജനപ്രതിനിധിയായിരുന്ന തലശ്ശേരിക്ക് തൊട്ടടുത്തുള്ള പാലത്തായിയിലാണ് ബിജെപി നേതാവായ ഒരധ്യാപകന്‍ ആ സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ച സംഭവമുണ്ടായത്. ഇന്നേവരെ ബാലകൃഷ്ണന്‍ അതിനേക്കുറിച്ച്‌ വാ തുറന്നിട്ടില്ല. പോക്സോ വകുപ്പുകള്‍ പോലും ചുമത്താതെ ആ കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോളും, പ്രതിക്ക് അനായാസമായി ജാമ്യം ലഭിക്കുമ്പോളും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ ഇദ്ദേഹത്തിന് മിണ്ടാട്ടമില്ല.

ഇതുപോലെതന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുള്‍പ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ ബിജെപി നേതാക്കളുടേയും നിലപാട്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ബിജെപി നേതാവായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആദ്യ ദിവസങ്ങളിലെ ആവേശത്തിന് ശേഷം ഇപ്പോള്‍ സമ്പൂര്‍ണ്ണ മൗനത്തിലാണ്. എന്‍ഐഎക്ക് മൂക്കുകയറിട്ട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ രക്ഷിച്ചെടുക്കാനുള്ള ക്വട്ടേഷനാണ് ഇപ്പോള്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം ഏറ്റെടുത്തിരിക്കുന്നത് എന്ന് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ ഏറെയാണ്.

ഈ പരസ്പര സഹകരണ മുന്നണിയുടെ നെറികേടുകളെ മറച്ചു പിടിക്കാനായി കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവിനുമെതിരെ രാഷ്ട്രീയാരോപണങ്ങളുമായാണ് കോടിയേരി ബാലകൃഷ്ണന്‍ വരുന്നതെങ്കില്‍ അത് ആ നിലക്കെങ്കിലും മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ നിലവില്‍ 64 വയസ്സുള്ള, അര നൂറ്റാണ്ടോളമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന രമേശ് ചെന്നിത്തലയേക്കുറിച്ച്‌ ഒന്നും പറയാനില്ലാത്തത് കൊണ്ട് അദ്ദേഹത്തിന്റെ യശശ്ശരീരനായ പിതാവിനേക്കുറിച്ച്‌ പോലും ദുരാരോപണമുന്നയിക്കുന്ന ഹീന മനസ്സാണ് കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തുന്നത്. തിരിച്ച്‌ കോടിയേരിയുടെ കുടുംബ മഹത്വത്തേക്കുറിച്ച്‌ ചര്‍ച്ച ചെയ്യിച്ച്‌ പ്രശ്നങ്ങളെ ആ നിലക്ക് വഴിതിരിച്ചു വിടണമെന്നായിരിക്കും സിപിഎം സംസ്ഥാന സെക്രട്ടറി ആഗ്രഹിക്കുന്നത്. അത് പറയാനാണെങ്കില്‍ ഒരുപാട് ഉണ്ട് താനും. സ്വയം നാറിയിട്ടാണെങ്കിലും സ്വന്തം സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ പാര്‍ട്ടിക്കൂറിനേയും യജമാന സ്നേഹത്തേയും അംഗീകരിക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കന്‍...

കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ

0
കൊച്ചി : കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ. 4...

ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

0
ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. ഹരിപ്പാട് ആറാട്ടുപുഴ...

ഇരിട്ടി ഉളിക്കലില്‍ തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി ; പരിശോധനയില്‍ രാസസാന്നിധ്യം കണ്ടെത്തി

0
കണ്ണൂര്‍: ഇരിട്ടി ഉളിക്കലില്‍ തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി. ബുധനാഴ്ച്ച വൈകിട്ട്...