നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ ഗണ്‍മാന് കോവിഡ് ; സംസ്ഥാനത്ത് ഇതുവരെ 85 പോലീസുകാര്‍ക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ ഗണ്‍മാന് കോവിഡ്. ഇന്ന് ഉച്ചയോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉച്ചവരെ ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയാളുകളോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

സംസ്ഥാന പോലീസ് ആസ്ഥാനത്ത് ഒരു പോലീസുകാരന് കൂടി കോവിഡ് സ്ഥീരീകരിച്ചു. എസ്‌എപി ക്യാമ്പിലെ പോലീസുകാരനാണ് ഇദ്ദേഹം. പോലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ ഗേറ്റില്‍ ജോലി ചെയ്യുകയായിരുന്നു. ഇന്നലെ എന്‍ആര്‍ഐ സെല്ലിലെ ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കിളിമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ മൂന്ന്  പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സിഐയും എസ്‌ഐയുമടക്കം മുഴുവന്‍ പോലീസുകാരും നിരീക്ഷണത്തില്‍ പോയി. നേരത്തെ ഇവിടെ ഒരു മോഷണക്കേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം പോലീസുകാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് സ്‌റ്റേഷനുകളില്‍ നിന്ന് പോലീസുകാരെ എത്തിച്ച്‌ സ്‌റ്റേഷന്‍ പ്രവര്‍ത്തനം മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കാനാണ് തീരുമാനം.

സംസ്ഥാനത്ത് ഇതുവരെ 85 പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്ക് രോഗം പടരാതിരിക്കാനായി പദ്ധതി ആവിഷ്‌കരിച്ചതായും പോലീസുകാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുമെന്നും ഡിജിപി അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...