തിരുവനന്തപുരം : വര്‍ക്കലയിലെ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥീരീകരണം. വർക്കല ഇലകമൺ സ്വദേശി വിനു (23) ആണ് ശനിയാഴ്ച ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭക്ഷ്യവിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഫെബ്രുവരി 29ന് വർക്കലയിലെ സ്റ്റേഷനറി കടയില്‍നിന്ന് വാങ്ങിയ കേക്ക് കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയറുവേദന ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ഇതിന് പിന്നാലെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.