തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്യസഭാ എം.പി ശശികല പുഷ്പ ബിജെപിയിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്യസഭാ എംപി ശശികല പുഷ്പ ഞായറാഴ്ച ബിജെപിയിൽ ചേർന്നു. പാർട്ടിയുടെ ദേശീയ സെക്രട്ടറി പി മുരളീധർ റാവു, മുൻ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശശികലയുടെ ബി.ജെ.പി പ്രവേശനം .

തെക്കന്‍ തമിഴ്നാട്ടില്‍ നിന്നുള്ള നേതാവായ ശശികല തുറമുഖ പട്ടണമായ തൂത്തുക്കുടിയിലെ പ്രധാനിയും എ.ഐ.എ.ഡി.എം.കെയുടെ വനിതാ വിഭാഗത്തിന്റെ അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.  രാജ്യസഭാ എം.പിയായുള്ള ശശികലയുടെ കാലാവധി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. 2016 ൽ ഡിഎംകെ എംപിയുമായി വാക്കേറ്റത്തിനിടെ അയാളെ ശശികല മര്‍ദ്ദിച്ചതായി ആരോപണമുയര്‍ന്നിരുന്നു. തുടർന്ന് അന്നത്തെ എ.ഐ.എ.ഡി.എം.കെ പരമോന്നതയും  മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജെ.ജയലളിത പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...