പത്തനംതിട്ട : കോവിഡ് 19 വൈറസ്ബാധ തടയുന്നതിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അമിതവില ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. വ്യാപാരസ്ഥാപനങ്ങളില്‍ പരമാവധി ചില്ലറവില്‍പന വില (എം.ആര്‍.പി) യേക്കാള്‍ കൂടുതല്‍ വില പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് ഈടാക്കുക, അളവുതൂക്ക നിയമ ലംഘനങ്ങള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം.
ഉപഭോക്താക്കള്‍ക്ക് പരാതികള്‍ ലീഗല്‍ മെട്രോളജിയുടെ കണ്‍ട്രോള്‍ റൂം നമ്പരായ 0468-2322853, ഫ്‌ളൈയിംഗ് സ്‌ക്വാഡ് 8281698035, 9188525703 എന്നീ നമ്പരുകളിലോ കോഴഞ്ചേരി താലൂക്ക് ഇന്‍പെക്ടര്‍ 8281698030, അടൂര്‍ താലൂക്ക് ഇന്‍പെക്ടര്‍ 8281698031, തിരുവല്ല താലൂക്ക് ഇന്‍പെക്ടര്‍ 8281698032, റാന്നി താലൂക്ക് ഇന്‍പെക്ടര്‍ 8281698033, മല്ലപ്പള്ളി താലൂക്ക് ഇന്‍പെക്ടര്‍ 8281698034, കോന്നി താലൂക്ക് ഇന്‍പെക്ടര്‍ 9188525703 തുടങ്ങിയ നമ്പരുകളില്‍ അറിയിക്കാമെന്ന് ജില്ലാ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.