കൊറോണ കാലത്ത് മാസ്‌ക്കുമായി കുടുംബശ്രീയും…ഒറ്റ ലെയര്‍ മാസ്‌ക്കിന് പത്ത് രൂപയും രണ്ട് ലെയറിന് 15 രൂപയുമാണ് വില

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച വിവരം അറിഞ്ഞത് മുതല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വസ്തു മുഖാവരണം (ഫേയ്സ് മാസ്‌ക്) ആണ്. രോഗികളും നിരീക്ഷണത്തില്‍ കഴിയുന്നവരും അവരെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കണം എന്ന് പറഞ്ഞതോടെ മാസ്‌കിന് ആവശ്യക്കാരേറെയായി. അതോടെ ഡിമാന്റും കൂടി. ആവശ്യക്കാര്‍ക്ക് മുഖാവരണം ലഭ്യമാകാതിരിക്കുവാന്‍ പാടില്ല എന്ന തീരുമാനത്തിലാണ് കുടുംബശ്രീ ജില്ലാമിഷന്‍ കുടുംബശ്രീ യൂണിറ്റുകളില്‍ തുണിയില്‍ നിര്‍മ്മിച്ച മുഖാവരണം വിപണിയിലിറക്കിയത്.

കുടുംബശ്രീ ജില്ലാമിഷന്റെ കീഴില്‍ ഏഴ് ബ്ലോക്കുകളിലായി 25 കുടുംബശ്രീ യൂണിറ്റുകള്‍ നാടിന്റെ നന്മക്കായി മാസ്‌ക് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 24000 കോട്ടണ്‍ മാസ്‌കുകള്‍ ഇതിനോടകം അവര്‍ നിര്‍മ്മിച്ചുകഴിഞ്ഞു. 8000 മാസ്‌ക് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്കും ബാക്കിയുള്ളവ സംസ്ഥാന മിഷനിലേക്കും എത്തിച്ചു. 200 മുതല്‍ 1500 മാസ്‌ക്‌വരെ ദിവസവും നിര്‍മ്മിക്കുന്നുണ്ട്. ആവശ്യക്കാരുടെ ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ചു നിര്‍മ്മിച്ചുനല്‍കും.
രണ്ടുതരം മാസ്‌ക്കുകളാണു യൂണിറ്റുകളില്‍ നിര്‍മ്മിക്കുന്നത്. ഒറ്റ ലെയറും രണ്ടു ലെയറും. ഒരു വട്ടം ഉപയോഗിച്ചശേഷം അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന കോട്ടണ്‍ തുണികളാണ് ഇതിനായി ഉപയോഗിക്കുന്നത്. പച്ച, നീല, ചാരനിറം എന്നിങ്ങനെയുള്ള നിറങ്ങളില്‍ മുഖാവരണങ്ങള്‍ ലഭിക്കും. ഒറ്റ ലെയര്‍ മാസ്‌ക്കിന് പത്ത് രൂപയും രണ്ട് ലെയറിന് 15 രൂപയുമാണ് വില.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....