പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ അധീനതയിലുള്ള പഴയ പ്രൈവറ്റ് ബസ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷന്റെ ശോചനിയാവസ്ഥ പരിഹരിച്ച് പ്രവർത്തന സജ്ജമാക്കണമെന്ന് നഗരത്തിലെ വ്യാപാരികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിവേദനം വിവിധ വ്യാപാരി സംഘടനകള്‍ ഒന്നിച്ച് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന് നല്‍കി.
ഷോപ്പ് എംബ്ലോയിസ് ഫെഡറേഷൻ ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് കെ. അനിൽകുമാർ , ഏരിയാ സെക്രട്ടറി ഷെമീർ ബീമാ, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ റഹിം മാക്കാർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ശശി ഐസക്, ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ പത്തനംതിട്ട യൂണിറ്റ് സെക്രട്ടറി നവാസ് തനിമ എന്നിവർ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.