കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പദ്ധതികള്‍ വ്യാപാര മേഖലയ്ക്ക് ഉണര്‍വേകില്ല : രാജു അപ്‌സര

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച എട്ടിന ദുരിതാശ്വാസ പദ്ധതികളില്‍ വ്യാപാര മേഖലയ്ക്ക് ഉണര്‍വേകുന്ന പദ്ധതികള്‍ ഒന്നുമില്ലാതെ പോയത് നിര്‍ഭാഗ്യകരമാണെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു.

മൈക്രോ ഫിനാന്‍സിലൂടെ ലഭ്യമാകുന്ന വായ്പാപദ്ധതിയിലെ 89 ദിവസത്തില്‍ കൂടുതല്‍ വീഴ്ചവരുത്തിയവര്‍ക്ക് വായ്പ ലഭ്യമാക്കില്ല എന്ന തീരുമാനം തിരുത്തണം. കോവിഡ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന വ്യാപാരികളില്‍ 99 ശതമാനം ആളുകളുടെയും തിരിച്ചടവില്‍ ഇതില്‍ പറയുന്നതില്‍ കൂുടതല്‍ മുടക്കം ഉണ്ടായിട്ടുണ്ട്. അതിനാല്‍തന്നെ പ്രസ്തുത പദ്ധതികൊണ്ട് വ്യാപാരികള്‍ക്ക് യാതൊരു പ്രയോജനവുമുണ്ടാകില്ല.

ചെറുകിട വ്യവസായങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച 1416 കോടി രൂപ പ്രയോജനകരമായി തീരണമെങ്കില്‍ ചെറുകിട വ്യാപാര മേഖല കൂടി ശക്തിപ്രാപികേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഉല്‍പാദനം വര്‍ദ്ധിക്കുകയും വിപണനം നടക്കാതെ വരികയും ചെയ്താല്‍ വ്യാപാര മേഖല കൂടുതല്‍ പ്രതിസന്ധിയിലാക്കുകയേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാര മേഖലയോടുള്ള അവഗണന നിര്‍ഭാഗ്യകരമാണെന്നും രാജു അപ്‌സര പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....