പത്തനംതിട്ട : വ്യാപാരി വ്യവസായി സമിതിയുടെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി പത്തനംതിട്ട മാർക്കറ്റ് ശുചീകരിച്ചു. മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലും നഗരസഭ കാണിക്കുന്ന അലംഭാവത്തിനെതിരെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പ്രതിഷേധം സി പി ഐ(എം) ജില്ലാ കമ്മിറ്റി അംഗം അഡ്വ: സക്കീർ ഹുസൈൻ ഉത്ഘാടനം ചെയ്തു.
പത്തനംതിട്ട നഗരസഭയിലെ മുഴുവന്‍ വർഡുകളിലും മാലിന്യം കുമ്പാരമായി കിടക്കുകയാണെന്നും മഴക്കാലം തുടങ്ങിയതോടുകൂടി മാലിന്യങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണെന്നും സമിതി നേതാക്കള്‍ പറഞ്ഞു. ശുചീകരണ തൊഴിലാളികൾ ഏറെയുണ്ടെങ്കിലുംഅവരെ ഉപയോഗിച്ച് മാനിന്യങ്ങള്‍ യഥാസമയം നീക്കി സംസ്കരിക്കുന്നതിന് നഗരസഭ തയ്യാറാകുന്നില്ലെന്നും സമിതി കുറ്റപ്പെടുത്തി.
സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ അധ്യക്ഷത വഹിച്ചു. ടൗൺ ലോക്കൽ സെക്രട്ടറി കെ . അനിൽകുമാർ, സമിതി ജില്ലാ കമ്മിറ്റി അംഗം ഷെമീർ ബീമ, അബ്ദുൽ റഷീദ്, ഹസീബ്, വിപിൻ, കോയാമോൻ, ഹബീബ്, സജാദ്, റാഫി ഗോൾഡൻ തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.