കൊച്ചി: എറണാകുളം വൈറ്റില,കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.വൈറ്റില പാലം രാവിലെ ഒന്പതരക്കും കുണ്ടന്നൂര്‍ മേല്‍പ്പാലം 11 മണിക്കുമാണ് ഉല്‍ഘാടനം ചെയ്യുന്നത്.പാലത്തിലെ അവസാനവട്ട മിനുക്കുപണികള്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് ജോലിക്കാര്‍.
മെട്രോ പാലത്തിന് താഴെ വൈറ്റില ജംഗ്ഷന് മുകളിലായി അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തിലാണ് വൈറ്റില മേല്‍പ്പാലം പണിഞ്ഞിരിക്കുന്നത്. ചെലവ് 85 കോടി രൂപ. കൊച്ചി – ധനുഷ്കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് ഉള്‍പടെ 701 മീറ്റര്‍ നീളത്തില്‍ നിര, നിര്‍മിച്ചിരിക്കുന്ന കുണ്ടന്നൂര്‍ മേല്‍പ്പാലം. എഴുപത്തിനാലര കോടി രൂപ നിര്‍മാണച്ചെലവില്‍ 2018 മാര്‍ച്ചിലാണ് പണി തുടങ്ങിയത്