ഇടുക്കി : വാഗമൺ നിശാപാർട്ടിയിൽ ലഹരി മരുന്ന് എത്തിച്ചതിൽ കൂടുതൽ പേർക്ക് പങ്കെന്ന് കണ്ടെത്തൽ. തൊടുപുഴ സ്വദേശി അജ്മൽ സക്കീറിനെ കേന്ദ്രീകരിച്ച് എക്‌സൈസ് ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു. നിശാപാർട്ടിക്ക് ആവശ്യമായ ലഹരിമരുന്നുകൾ എത്തിച്ചു നൽകിയത് അജ്മൽ സക്കീറാണെന്നും അജ്മലിന് മുമ്പും ലഹരിമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് എക്‌സൈസ് ഇന്റലിജൻസ് കണ്ടെത്തിയതിന്‍റെ അടിസ്ഥാനനത്തിലാണ് നടപടി.
ലഹരി നിശാ പാർട്ടിക്കിടെ പിടിയിലായവരുടെ കൈയ്യിൽ നിന്നു ലഭിച്ചത് ഏഴു തരത്തിലുള്ള ലഹരി വസ്തുക്കളാണ്. കഞ്ചാവു മുതൽ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളാണു ഇവരിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റ് പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം നടത്തുക. ലഹരി മരുന്ന് പാർട്ടിയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ റിസോർട്ടുകളിൽ പരിശോധനകൾ ശക്തമാക്കാനാണ് പോലീസിന്‍റെ തീരുമാനം