വാഗമൺ നിശാപാർട്ടി ; ലഹരി മരുന്ന് എത്തിച്ചതിൽ കൂടുതൽ പേർക്ക് പങ്കെന്ന് കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വാഗമൺ നിശാപാർട്ടിയിൽ ലഹരി മരുന്ന് എത്തിച്ചതിൽ കൂടുതൽ പേർക്ക് പങ്കെന്ന് കണ്ടെത്തൽ. തൊടുപുഴ സ്വദേശി അജ്മൽ സക്കീറിനെ കേന്ദ്രീകരിച്ച് എക്‌സൈസ് ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു. നിശാപാർട്ടിക്ക് ആവശ്യമായ ലഹരിമരുന്നുകൾ എത്തിച്ചു നൽകിയത് അജ്മൽ സക്കീറാണെന്നും അജ്മലിന് മുമ്പും ലഹരിമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് എക്‌സൈസ് ഇന്റലിജൻസ് കണ്ടെത്തിയതിന്‍റെ അടിസ്ഥാനനത്തിലാണ് നടപടി.

ലഹരി നിശാ പാർട്ടിക്കിടെ പിടിയിലായവരുടെ കൈയ്യിൽ നിന്നു ലഭിച്ചത് ഏഴു തരത്തിലുള്ള ലഹരി വസ്തുക്കളാണ്. കഞ്ചാവു മുതൽ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളാണു ഇവരിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റ് പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം നടത്തുക. ലഹരി മരുന്ന് പാർട്ടിയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ റിസോർട്ടുകളിൽ പരിശോധനകൾ ശക്തമാക്കാനാണ് പോലീസിന്‍റെ തീരുമാനം

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...