തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുവാനുള്ള അരി കൊണ്ടുവന്ന ലോറികള്‍ തടഞ്ഞിട്ട് മുഖ്യന്റ പാര്‍ട്ടിയുടെ തൊഴിലാളി യൂണിയന്‍ . റേഷനരി ഇറക്കാന്‍ കൂടുതല്‍ കൂലി ചോദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍ രംഗത്ത് എത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടു. കൂലി കൂടുതല്‍ ചോദിച്ചതിനാല്‍ തിരുവനന്തപുരം നെടുമങ്ങാട് ഗോഡൗണിലേക്കെത്തിയ ലോഡ് ഇറക്കാനായില്ല. തിരുവനന്തപുരത്തെ റേഷന്‍ കടകളിലേക്കുള്ള അരിയാണിത്. മൂന്ന് ലോഡ് റേഷനരിയാണ് ഇറക്കാനാവാതെ കെട്ടിക്കിടക്കുന്നത്. സാധാരണ ഇറക്കുന്ന കൂലിക്ക് പുറമെ കൂലി ചോദിച്ചതാണ് തർക്കത്തിന് കാരണം. രാവിലെ 10മണിക്ക് എത്തിയ ലോഡാണ് ഇപ്പോഴും കെട്ടിക്കിടക്കുന്നത്.
അട്ടിമറിക്കൂലി വേണം ; സൗജന്യ വിതരണത്തിന് കൊണ്ടുവന്ന അരി ലോഡുകള്‍ സി.ഐ.ടി.യു തൊഴിലാളികള്‍ തടഞ്ഞിട്ടു
RECENT NEWS
Advertisment