വായ്പ്പൂര്: വായ്‌പ്പൂര് സര്‍വ്വീസ് സഹകരണ ബാങ്കിലെ ഭരണസമിതി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിനുജോസഫ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.സതീഷ്, സി.പിഎം ഏരിയ സെക്രട്ടറി ബിനു വര്‍ഗീസ്, സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ, സി.പി.എം ഏരിയ കമ്മറ്റിയംഗം കെ.പി രാധാകൃഷ്ണന്‍, കേലള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അഡ്വ.സിബി മൈലേത്ത്, രതീഷ് പീറ്റര്‍, സണ്ണി ജോണ്‍സന്‍, എന്‍ രാജന്‍, ഇ കെ അജി, എം.എം അന്‍സാരി, സതീഷ് എഴുമറ്റൂര്‍, ഉഷാ ശ്രീകുമാര്‍, ആനി രാജു, കെ.കെ വത്സല, കെ.ആര്‍ കരുണാകരന്‍, അമ്മിണി രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ബിനു ജോസഫ് (ചെയര്‍മാന്‍), സലീം ചീരങ്കുളം (വൈസ് ചെയര്‍മാന്‍) കെ.സതീഷ് (കണ്‍വീനര്‍), അഡ്വ സിബി മൈലേത്ത് (ജോയിന്‍റ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. സഹകരണ ജനാധിപത്യ മുന്നണി പതിനൊന്നു സീറ്റില്‍ മത്സരിക്കും. പി.എച്ച് അന്‍വര്‍,എ നവാസ്ഖാന്‍, ബിന്ദു ചന്ദ്രമോഹന്‍, ലിജോ ഫിലിപ്പ്, കെ സുരേഷ് (ജനറല്‍ വിഭാഗം), ജ്യോതി പ്രസാദ്, സി.എച്ച് ഫസീലാ ബീവി (വനിതാ മണ്ഡലം), അനീഷ് ബാബു (എസ്.സി, എസ്.ടി മണ്ഡലം), ജെന്നി കെ.വര്‍ഗീസ് (നാല്‍പ്പ് വയസില്‍ താഴെയുള്ള പൊതു വിഭാഗം), സുബി ബോസ് (നാല്‍പ്പത് വയസില്‍ താഴെയുള്ള വനിതാ വിഭാഗം), എം.എസ് ശശീന്ദ്രപണിക്കര്‍ (നിക്ഷേപ മണ്ഡലം) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.