Thursday, May 2, 2024 2:39 pm

കാത്തിരിപ്പ് കേന്ദ്രം പൂര്‍ത്തിയായി ; തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പന്തളം ബസ്‌ സ്റ്റാൻഡ്‌ മാറ്റും

For full experience, Download our mobile application:
Get it on Google Play

പന്തളം : കാത്തിരിപ്പ് കേന്ദ്രം പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പന്തളം ബസ്‌സ്റ്റാൻഡ്‌ മാറ്റും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറുന്ന മുറയ്ക്ക് പന്തളം കവലയോടുചേർന്ന് പ്രവർത്തിക്കുന്ന സ്വകാര്യ ബസ്‌സ്റ്റാൻഡ് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്തേക്ക് മാറ്റും. അവശേഷിക്കുന്ന കലുങ്കിന്റെ നിർമാണം ഉടൻ തുടങ്ങും. ചന്തയായിരുന്ന കാലയളവിൽ ഉണ്ടായിരുന്ന മത്സ്യസ്റ്റാളുകളിൽ 12 മുറികളാണ് ഇപ്പോൾ കാത്തിരിപ്പ് കേന്ദ്രമാക്കിയിട്ടുള്ളത്. ഇവിടെ ഇരിപ്പിടങ്ങളും പണിതു. ഇവിടെയുള്ള നാലുമുറികൾ കടമുറികളാക്കും. ഇതിന്റെ എതിർഭാഗത്തുള്ള പഴയ കെട്ടിടം മേൽക്കൂര സ്ഥാപിച്ച് 10 കടമുറികളാക്കും. ഇവിടെ ഉയരവിളക്കും സ്ഥാപിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന്റെ ഭാഗമായിരുന്ന ശൗചാലയം അതിർത്തി നിർണയിച്ചപ്പോൾ നഗരസഭയുടെ സ്ഥലത്തായിരുന്നു. ഇത് വൃത്തിയാക്കി പണം കൊടുത്തുപയോഗിക്കുന്ന ശൗചാലയമാക്കി മാറ്റി കരാറും നൽകി. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വഴികളും മൈതാനവും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. പഴയ വില്ലേജ് ഒാഫീസ് കെട്ടിടത്തിനോടുചേർന്നാണ് കയറാനും ഇറങ്ങാനുമുള്ള വഴി.

കയറുന്ന ബസുകൾ പേരാലിന്റെ പടിഞ്ഞാറുവശത്തുകൂടി കാത്തിരിപ്പുകേന്ദ്രത്തിന്റെ വടക്കുവശത്ത് നിർത്തി ആളെയിറക്കും. പഴയ സ്റ്റാളുകൾ പൊളിച്ച ഭാഗത്താണ് പാർക്കിങ് സ്ഥലം. പോകേണ്ട ബസുകൾ കാത്തിരിപ്പുകേന്ദ്രത്തിന്റെ തെക്കുഭാഗത്ത് നിർത്തിയശേഷം പേരാലിന്റെ കിഴക്കുഭാഗത്തുകൂടി പുറത്തേക്കുപോകണം. 2023 ഓഗസ്റ്റ് 17-നായിരുന്നു നിർമാണോദ്ഘാടനം കെ.എസ്.ആർ.ടി.സി. ഉപയോഗിച്ചിരുന്ന 3.53 ഏക്കറിൽനിന്ന്‌ നഗരസഭ തിരികെയെടുത്ത 12 ഏക്കറും ചന്തയുടെ പടിഞ്ഞാറ് ഭാഗത്തെ 20 സെന്റും സ്റ്റാൻഡിനും മറ്റ് പുതിയ പദ്ധതികൾക്കുമായി വിനിയോഗിക്കും. ടൗണിൽനിന്ന്‌ സ്റ്റാൻഡ് മാറുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനും വലിയ തോതിൽ ആശ്വാസമാകുമെന്നാണ് കണക്കുകൂട്ടൽ. ഇപ്പോൾ സ്റ്റാൻഡ്‌ പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ഒരുഭാഗത്ത് നഗരസഭാ ഓഫീസ് കോംപ്ലക്‌സ് പണിയാനാണ് തീരുമാനം. ഇതിനായി മണ്ണുപരിശോധനയും പൂർത്തിയായി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം :...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം...

സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഇല്ല ; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

0
തിരുവനന്തപുരം : സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിനോട്....

വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടക്കെണിയൊരുക്കി അഴൂർ ജംഗ്ഷൻ

0
പത്തനംതിട്ട : വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടക്കെണിയൊരുക്കി അഴൂർ ജംഗ്ഷൻ. ഇവിടെ സ്ഥാപിച്ചിരുന്ന...

‘കോൺഗ്രസ് യുവരാജാവിനെ പ്രധാനമന്ത്രിയാക്കാൻ പാകിസ്താൻ ശ്രമിക്കുന്നു’ ; വീണ്ടും വിവാദ പരാമർശവുമായി മോദി

0
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് റാലികളിൽ വിവാദ പരാമർശം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താൻ...