തിരുവനന്തപുരം: വെളിച്ചത്തിന്റെ ഒരു കീറ് തനിക്കുനേരേ തുറന്നുവരുമെന്നും അതിലൂടെ താൻ ജീവിതത്തിലേക്കു തിരികെക്കയറുമെന്നും പ്രതീക്ഷിച്ച് 42 മണിക്കൂറുകൾ. പുറംലോകത്ത് എന്താണു നടക്കുന്നത്? ഭാര്യയും മക്കളും താൻ എവിടെയെന്നറിയാതെ തിരഞ്ഞുനടക്കുന്നുണ്ടാവുമോ? മെഡിക്കൽ കോേളജ് ആശുപത്രിയിലെ ലിഫ്‌റ്റിൽ ആരുമറിയാതെ രണ്ടു ദിവസത്തോളം കുടുങ്ങിക്കിടന്ന രവീന്ദ്രൻ നായർ, നാലു ഭിത്തികൾക്കുള്ളിലെ ഭീതി ഒരിക്കലും ഓർക്കാനാഗ്രഹിക്കുന്നില്ല. ഭൂമിയിൽനിന്നുപോലും അറ്റുപോയതുപോലെ നാല് ഇരുമ്പുചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട 42 മണിക്കൂറുകളായിരുന്നു അത്. ‘എന്റെ സ്ഥാനത്ത് ഒരു ഗർഭിണിയോ ഗുരതരാവസ്ഥയിലുള്ള രോഗിയോ കുഞ്ഞുങ്ങളോ ആണ് പെട്ടിരുന്നതെങ്കിൽ ജീവൻ തിരിച്ചുകിട്ടുമായിരുന്നില്ല. ലിഫ്റ്റിൽ കയറിയത് ഒറ്റയ്ക്കായിരുന്നു. അത് ഉയർന്ന് ഒന്നാംനിലയിൽ എത്തുംമുൻപുതന്നെ വലിയ ശബ്ദത്തോടെ ഇടിച്ചുനിന്നു. ആ കുലുക്കത്തിൽ മൊബൈൽഫോൺ താഴെവീണ് ഡിസ്‌പ്ലേ തകർന്നു. ഉടൻ ശരിയാകുമെന്നും ആരെങ്കിലും രക്ഷയ്ക്കെത്തുമെന്നും അല്പനേരം കാത്തു. പതിയെ ആ പ്രതീക്ഷ നഷ്ടമായി. ലിഫ്റ്റിൽ പതിച്ചിരുന്ന എമർജൻസി നമ്പർ വല്ലവിധേനയും ഡയൽചെയ്തു. പക്ഷേ, ഫോൺ ആരുമെടുക്കുന്നില്ല. അലാം സ്വിച്ച് പലതവണ അമർത്തിയതും വിഫലം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.