Saturday, March 8, 2025 8:26 pm

തൃക്കരിപ്പൂരിൽ കോടികൾ വിലമതിക്കുന്ന വഖഫ് ഭൂമി എംഎൽഎ അധ്യക്ഷനായ ട്രസ്റ്റിന് വിറ്റതായി പരാതി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : തൃക്കരിപ്പൂരിൽ കോടികൾ വിലമതിക്കുന്ന വഖഫ് ഭൂമി മുസ്ലീംലീഗ് എംഎൽഎ എംസി കമറുദ്ദീൻ ചെയർമാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി വിറ്റെന്ന് പരാതി. ഭൂമി കൈമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത യുവജനവിഭാഗം നേതാവുൾപ്പെടെ രണ്ട് പേർ വഖഫ് ബോർഡിന് പരാതി നൽകി. വാങ്ങിയത് വഖഫ് ഭൂമിയല്ലെന്നും സമസ്തയാണ് കാര്യങ്ങൾ വ്യക്തമാക്കേണ്ടതെന്നുമാണ് എംഎൽഎയുടെ പ്രതികരണം.

വഖഫ് നിയമപ്രകാരം വഖഫ് ഭൂമി വിൽക്കാനും കൈമാറ്റം ചെയ്യാനും സംസ്ഥാന വഖഫ് ബോർഡിന്റെ  അനുമതി വേണം. പരസ്യ ലേലവും നടത്തണം. എന്നാൽ 1997ൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടന രണ്ട് ഏക്കറോളം ഭൂമി മഞ്ചേശ്വരം എംഎൽഎ ചെയർമാനായ തൃക്കരിപ്പൂർ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന് അനധികൃതമായി വിറ്റെന്നാണ് പരാതി.

ഇതേ സംഘടനയുടെ വൈസ് പ്രസി‍ഡന്റും എസ്കെഎസ്എസ്എഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറിയുമായ താജുദ്ദീൻ ദാരിമിയും അഭിഭാഷകനായ സി. ഷുക്കൂറുമാണ് പരാതിക്കാർ. ഫെബ്രുവരി 26-നാണ് ഭൂമിയും കെട്ടിടങ്ങളും എംഎൽഎ ചെയർമാനായ ട്രസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്

കൈമാറിയ രണ്ട് ഏക്കർ ഭൂമിയിൽ പതിനാറായിരം ചതുരശ്രയടി വിസതീർണ്ണമുള്ള രണ്ട് നില സ്കൂൾ കെട്ടിടവും നിസ്ക്കാര പള്ളിയുമുണ്ട്. പരാതിയിൽ അന്വേഷണം തുടങ്ങിയെന്നും വഖഫ് ഭൂമിയാണെങ്കിൽ തിരിച്ചുപിടിക്കുമെന്നും സംസ്ഥാന വഖഫ് ബോർഡ് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തതായി പരാതി

0
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തതായി പരാതി. അസം...

കോന്നി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനം ആഘോഷിച്ചു

0
പത്തനംതിട്ട : വനിതാ ദിനത്തോടനുബന്ധിച്ച് കോന്നി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വനിതാ...

കുടിവെള്ളം നിഷേധിച്ച ഭൂ ഉടമയ്ക്ക് എതിരെ പരാതിയുമായി പട്ടികജാതി വിഭാഗത്തിൽപെട്ട കുടുംബങ്ങൾ

0
കോന്നി : കിണറിലെ വെള്ളം ഉപയോഗിക്കാൻ ഭൂവുടമ സമ്മതിക്കുന്നില്ലെന്ന് കാണിച്ച് പട്ടികജാതി...

കോന്നി ഇക്കോ ടൂറിസം സെന്ററിൽ ലഹരി വിരുദ്ധ സെമിനാറും പ്രതിജ്ഞയും നടന്നു

0
കോന്നി : അന്താരാഷ്ട്ര വനിതാ ദിനാചാരണത്തിന്റെ ഭാഗമായി കോന്നി ഇക്കോ ടൂറിസം...