തിരുവനന്തപുരം : വാളയാറിൽ രണ്ട് പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്‌ക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. പെൺകുട്ടികളുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
ഇത് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് (ആഭ്യന്തരം) മുഖ്യമന്ത്രി പണിറായി വിജയൻ നിർദ്ദേശം നൽകി. വാളയാർ കേസിലെ പ്രതികളെ വെറുതേവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.